Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.​ഐ ഓ​ഫി​സ്...

സി.​ഐ ഓ​ഫി​സ് മാ​റ്റാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം

text_fields
bookmark_border
സി.​ഐ ഓ​ഫി​സ് മാ​റ്റാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം
cancel
camera_alt

വാ​ഴ​ത്തോ​പ്പ് വ​ഞ്ചി​ക്ക​വ​ല​യി​ൽ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന സി.​ഐ ഓ​ഫി​സ് 

ചെ​റു​തോ​ണി: ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് കാ​റ്റി​ൽ പ​റ​ത്തി ഇ​ടു​ക്കി സി.​ഐ ഓ​ഫി​സ് വ​ഞ്ചി​ക്ക​വ​ല​യി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കാ​ൻ നീ​ക്കം. പു​തി​യ ഓ​ഫി​സ് പൈ​നാ​വി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന ജി​ല്ല ക​ല​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് അ​വ​ഗ​ണി​ച്ചാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത വാ​ഴ​ത്തോ​പ്പ് വ​ഞ്ചി​ക്ക​വ​ല​യി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ പു​തി​യ സി.​ഐ ഓ​ഫി​സ് മാ​റ്റാ​ൻ നീ​ക്കം. പു​തി​യ കെ​ട്ടി​ട​ത്തി​ൽ ബോ​ർ​ഡും സ്ഥാ​പി​ച്ചു. ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യു​ള്ള​താ​ണ് പു​തി​യ സി.​ഐ ഓ​ഫി​സ്. ഈ ​ഓ​ഫി​സ് പൈ​നാ​വി​ലെ ഡി. 33 ​പി.​ഡ​ബ്ല്യു.​ഡി ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​രം​ഭി​ക്കാ​ൻ, ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് നാ​ലി​നാ​ണ് ജി​ല്ല ക​ല​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ ഈ ​ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് അ​വ​ഗ​ണി​ച്ചാ​ണ് വാ​ഴ​ത്തോ​പ്പ് വ​ഞ്ചി​ക്ക​വ​ല കെ.​എ​സ്.​ഇ.​ബി കോ​ള​നി​യി​ലെ സി-6 ​ക്വാ​ർ​ട്ടേ​ഴ്സി​ൽ സി.​ഐ ഓ​ഫി​സെ​ടു​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

പു​തു​താ​യി ബോ​ർ​ഡ് വെ​ച്ചി​രി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ന് ഇ​തു​വ​രെ ഒ​രു​വി​ധ ഔ​ദ്യോ​ഗി​ക അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടി​ല്ല. മു​റി​ക​ളി​ൽ ടൈ​ൽ പാ​കി​യി​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ഗു​രു​ത​ര​മാ​യ വ​യ​റി​ങ് ത​ക​രാ​റു​ക​ളു​മു​ണ്ട്. കെ​ട്ടി​ട​ത്തി​ന് ചു​റ്റും കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ല​ക്ട​ർ അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള​പ്പോ​ഴാ​ണ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത വ​ഞ്ചി​ക്ക​വ​ല​യി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ഫി​സ് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​ത്.പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത പ്ര​ദേ​ശ​ങ്ങ​ളാ​ണ് വ​ഞ്ചി​ക്ക​വ​ല​യും പൈ​നാ​വും. അ​തി​നാ​ൽ നി​ല​വി​ൽ ഡി​വൈ.​എ​സ്.​പി ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​തോ​ണി​യി​ലെ പ​ഴ​യ സി.​ഐ ഓ​ഫി​സ് കെ​ട്ടി​ട​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദം. ചി​ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് അ​വ​ഗ​ണി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceofficeIdukki NewsInspector
News Summary - Protesters Demand CI Office Removal
Next Story