Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓണ്‍ലൈന്‍ പഠനം...

ഓണ്‍ലൈന്‍ പഠനം ബി.എസ്​.എൻ.എൽ ടവർ പങ്കിടാൻ സ്വകാര്യ കമ്പനികൾ; തീരുമാനം ഉടൻ

text_fields
bookmark_border
climb to the top of the hill to get the range
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഓ​ണ്‍ലൈ​ന്‍ പ​ഠ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ മൊ​ബൈ​ൽ ക​മ്പ​നി​ക​ളു​ടെ ക​വ​റേ​ജ്​ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​െൻറ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍ന്ന ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്ക്​ ട​വ​റി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ ബി.​എ​സ്.​എ​ൻ.​എ​ല്ലി​െൻറ ട​വ​ർ പ​ങ്കു​വെ​ക്കാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. ജി​ല്ല​യി​ല്‍ 11 ഇ​ട​ങ്ങ​ളി​ല്‍ ബി.​എ​സ്.​എ​ൻ.​എ​ല്ലി​െൻറ ട​വ​റു​ക​ള്‍ പ​ങ്കു​വെ​ക്കാ​ൻ റി​ല​യ​ന്‍സ് ജി​യോ അ​പേ​ക്ഷ ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ബി.​എ​സ്.​എ​ൻ.​എ​ൽ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. മൂ​ന്നാ​ര്‍ തോ​ട്ടം മേ​ഖ​ല​യി​ല്‍ 14 ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ൻ കെ.​ഡി.​എ​ച്ച്.​പി​ക്ക് ജി​യോ അ​പേ​ക്ഷ ന​ല്‍കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, സ്ഥ​ല​മു​ട​മ​യാ​യ ടാ​റ്റ ക​മ്പ​നി​യു​ടെ അ​നു​മ​തി വേ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കും.

മ​ക്കു​വ​ള്ളി, മ​ന​യ​ത്ത​ടം, കൈ​ത​പ്പാ​റ, വ​ട്ട​വ​ട, സ്വാ​മി​യാ​ര്‍കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട​വ​ര്‍ സ്ഥാ​പി​ക്കാ​ന്‍ സ്ഥ​ല​മു​ട​മ​ക​ള്‍ സ​മ്മ​തം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​റ​ക്കു​ളം പ​തി​പ്പ​ള്ളി​യി​ലും നാ​ടു​കാ​ണി​യി​ലും സ്വ​കാ​ര്യ സം​രം​ഭ​ക​ര്‍ക്ക് ബി.​എ​സ്.​എ​ൻ.​എ​ൽ ട​വ​ര്‍ പ​ങ്കു​വെ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​നം ഉ​ണ്ടാ​കും.മൊ​ബൈ​ല്‍ റേ​ഞ്ച് ല​ഭി​ക്കാ​ത്ത​ത് വാ​ക്സി​നേ​ഷ​ന്‍ ര​ജി​സ്ട്രേ​ഷ​നെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. മ​ണി​യാ​റ​ന്‍കു​ടി, പ​ട​മു​ഖം, വാ​ത്തി​ക്കു​ടി, നാ​ര​ക​ക്കാ​നം, മ​രി​യാ​പു​രം, വ​ണ്ണ​പ്പു​റം, മു​ള്ള​രി​ങ്ങാ​ട്, ക​ഞ്ഞി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലും മൊ​ബൈ​ല്‍ ക​വ​റേ​ജ് കു​റ​യു​ന്ന​ത് പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ന്‍ പ​റ​ഞ്ഞു. ബി.​എ​സ്.​എ​ന്‍.​എ​ല്ലി​െൻറ പ​രാ​ധീ​ന​ത​ക​ളാ​ണ് ജി​ല്ല​യി​ല്‍ ടെ​ലി​കോം രം​ഗ​ത്ത് പ്ര​തി​സ​ന്ധി​ക​ള്‍ക്ക്​ കാ​ര​ണ​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​മ​ല​ക്കു​ടി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ ട​വ​ര്‍ ത​ക​ര്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ള്ളു​വേ​ലി സ്ഥാ​പി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ബി.​എ​സ്.​എ​ൻ.​എ​ല്‍ ഡി.​ജി.​എം ജെ​സി അ​റി​യി​ച്ചു. ഫൈ​ബ​ര്‍ ഒ​പ്ടി​ക്സ് സ്ഥാ​പി​ക്കാ​ൻ വ​നം​വ​കു​പ്പി​െൻറ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന് വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ പ്ര​തി​നി​ധി അ​റി​യി​ച്ചു. മ​റ്റി​ട​ങ്ങ​ളി​ല്‍ ഭൂ​മി ല​ഭ്യ​മാ​ക്കി​യാ​ല്‍ ട​വ​ര്‍ സ്ഥാ​പി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

തോ​ട്ടം മേ​ഖ​ല​യി​ല്‍ ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ സ​ബ്ക​ല​ക്ട​ര്‍ പ്രേം​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ്ഥി​തി​ഗ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും യോ​ഗം ചേ​രും. ക​ല​ക്ട​ര്‍ എ​ച്ച്. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online learningBSNL tower
News Summary - Private companies to share BSNL tower with online learning; The decision is imminent
Next Story