Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ ഫ്യൂസ് ഊരി; വെള്ളിയാമറ്റം ഒന്നര മണിക്കൂർ ഇരുട്ടിൽ

text_fields
bookmark_border
മദ്യലഹരിയിൽ ഫ്യൂസ് ഊരി; വെള്ളിയാമറ്റം ഒന്നര മണിക്കൂർ ഇരുട്ടിൽ
cancel

വെള്ളിയാമറ്റം: മദ്യലഹരിയിൽ ട്രാൻസ്‌ഫോർമറിന്‍റെ ഫ്യൂസ് ഊരിക്കൊണ്ടുപോയയാളെ പൊലീസ് അനുനയിപ്പിച്ച് ഫ്യൂസ് മടക്കിവാങ്ങി. വെള്ളിയാമറ്റത്ത് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

മദ്യലഹരിയിലെത്തിയ ഷാജി എന്നയാൾ ഫ്യൂസ് ഊരി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഇടപെട്ടെങ്കിലും മടക്കി നൽകാൻ തയാറായില്ല. തുടർന്ന്, കാഞ്ഞാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇയാളെ അനുനയിപ്പിച്ച് ഫ്യൂസ് വാങ്ങി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ഏൽപിച്ചു. ഒന്നരമണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. ആരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ലെന്ന് കാഞ്ഞാർ എസ്‌.ഐ കെ.നസീർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Power cut issue
Next Story