മണിക്കുട്ടിക്ക് പകരമാകില്ലെങ്കിലും പൊലീസ് നൽകി ഗായത്രിക്ക് കൂട്ടായി കുഞ്ഞാട്
text_fieldsപൊലീസുകാർ നൽകിയ ആടിനെ താലോലിക്കുന്ന ഗായത്രി
തൊടുപുഴ: 25 ദിവസമായി ഗായത്രിമോൾ നന്നായി ഒന്നുറങ്ങിയിട്ട്. ഭക്ഷണം കഴിക്കുന്നില്ല, ഒന്നു ചിരിക്കാൻപോലും കഴിയുന്നില്ല. എങ്ങനെ ഉറങ്ങും; താലോലിച്ചു വളർത്തിയ മണിക്കുട്ടിയെന്ന ആട്ടിൻകുട്ടിയെയാണ് കാണാതായത്. ഒമ്പതാംക്ലാസിൽ പഠിക്കുന്ന ഗായത്രിമോൾക്ക് മണിക്കുട്ടി വെറുമൊരാടായിരുന്നില്ല. ഏറ്റവുമടുത്ത കൂട്ടായിരുന്നു.
റോഡരികിൽ കെട്ടിയിട്ടിരുന്ന മണിക്കുട്ടിയെന്ന ആടിനെ ആരോ മോഷ്ടിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പരാതിയുമായി റീനയും മകൾ ഗായത്രിയും തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് അന്വേഷിച്ചെങ്കിലും ആടിനെക്കുറിച്ച് വിവരമൊന്നും ലഭ്യമായില്ല.
തുടർന്ന് ഗായത്രിയുടെ വിഷമംകണ്ട് എസ്.ഐ ബൈജു പി. ബാബുവിെൻറ നേതൃത്വത്തിൽ പുതിയൊരു ആടിനെ വാങ്ങി നൽകാൻ തീരുമാനിക്കുകയായിരുന്നു. എസ്.ഐയും സി.ഐ സുധീർ മനോഹറും ഏതാനും പൊലീസുകാരുംകൂടി കൈയിൽനിന്ന് പണംമുടക്കി കരിങ്കുന്നത്തുനിന്ന് ആടിനെ മേടിച്ചു.
തൊടുപുഴയിൽനിന്ന് 15 കി.മീ. അകലെ അഞ്ചിരിയിലെത്തി വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് ആടിനെ കൈമാറി. ഗായത്രിയുടെയും അമ്മ റീനയുടെയും കണ്ണുകളിലെ തിളക്കമാണ് പൊലീസിെൻറ സന്തോഷം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

