മെഡിക്കൽ കോളജിൽ പൊലീസ് എയ്ഡ് പോസ്റ്റ്, ലാബ് പ്രവർത്തനം തുടങ്ങി
text_fieldsഇടുക്കി മെഡിക്കൽ കോളജിൽ സജ്ജീകരിച്ച പൊലീസ്
എയ്ഡ് പോസ്റ്റ്
ഇടുക്കി: മെഡിക്കൽ കോളജിൽ പുതുതായി പണിത പൊലീസ് എയ്ഡ് പോസ്റ്റിന്റെയും ന്യൂ ബ്ലോക്കിലെ ലാബിന്റെയും ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ പൊലീസിന്റെ എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിലേക്കുള്ള റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. റോഡിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും.
മെഡിക്കൽ കോളജിൽ പുതിയ ബിൽഡിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തീകരിച്ച ആശാധര ലബോറട്ടറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിച്ചു. കലക്ടർ ഷീബ ജോർജ്, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ല പഞ്ചായത്ത് മെംബർ കെ.ജി. സത്യൻ, ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന് സി.വി. വർഗീസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ബാലകൃഷ്ണൻ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജിൽസൺ മാത്യു, രാഷ്ട്രീയകക്ഷി നേതാക്കളായ അനിൽ കൂവപ്ലാക്കൽ, സി.എം. അസീസ്, സണ്ണി ഇല്ലിക്കൽ, മെഡിക്കൽ കോളജ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

