പ്ലാസ്റ്റിക് നിരോധനം പാളി; ഹൈറേഞ്ച് മാലിന്യക്കൂമ്പാരം
text_fieldsപീരുമേട്: നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന തുടരുന്നു. ക്യാരിബാഗുകൾ, കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ എന്നിവയാണ് വ്യാപകമായി വിൽക്കപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളിലും വഴിയോരക്കച്ചവടം നടത്തുന്നവരും വാഹനങ്ങളിൽ മത്സ്യം, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്നവരും നിരോധിച്ച ക്യാരിബാഗുകൾ നൽകുന്നു.
പീരുമേട്, ഏലപ്പാറ, പെരുവന്താനം, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് വിൽപന നടക്കുന്നത്. നിരോധിത ഉൽപന്നങ്ങൾ വിൽക്കുന്നത് തടയാൻ നടപടിയില്ല. കട്ടപ്പന, പെരുവന്താനം, മുണ്ടക്കയം എന്നിവിടങ്ങളിൽനിന്ന് വാഹനത്തിൽ വിതരണത്തിനെത്തുന്നവരാണ് കടകളിൽ എത്തിക്കുന്നത്. റോഡ് വക്കിൽ മദ്യപിക്കുന്നവർ പ്ലാസ്റ്റിക് കപ്പുകൾ റോഡ് വക്കിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇതിൽ മഴവെള്ളം നിറഞ്ഞ് കൊതുകുകളും വളരുന്നു.
ഞായറാഴ്ച ഡ്രൈഡേ ആചരിച്ച് മഴക്കാല ശുചീകരണം നടത്താൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന തടയാതെ പൊതുസ്ഥലം വൃത്തിയാക്കിയാലും വീണ്ടും പ്ലാസ്റ്റിക് മാലിന്യം നിറയുമെന്നതാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

