വളർത്തുനായ കാറിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തയാളെ മർദിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsതൊടുപുഴ: അയൽവാസിയുടെ വളർത്തുനായ കാറിൽ പതിവായി മൂത്രമൊഴിക്കുന്നതിനെതിരെ പ്രതികരിച്ചയാളെ മൂവർ സംഘം മർദിച്ചതായി പരാതി. മർദനത്തിൽ കണ്ണിന് സാരമായി പരിക്കേറ്റതായി പുതുപ്പരിയാരം ഐറാ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ബിനോയി (48) ഡിവൈ.എസ്.പിക്ക് പരാതി നൽകി.
സംഭവത്തിൽ മണക്കാട് ചെള്ളുപറമ്പിൽ ബെന്നി ജോസഫിനെ (55) അറസ്റ്റ് ചെയ്തു. ബെന്നിയുടെ ബന്ധുക്കളായ രണ്ട് പേരെ പോലീസ് തിരയുന്നു.ബെന്നിയുടെ വളർത്തുനായ ബിനോയിയുടെ കാറിൽ മൂത്രം ഒഴിക്കുന്നത് പതിവായിരുന്നു. അതിനാൽ നായയെ കെട്ടയിടാൻ ബിനോയി ആവശ്യപ്പെട്ടു.
എന്നാൽ, വീണ്ടും നായ കാറിൽ മൂത്രം ഒഴിച്ചു. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ബെന്നിയും ബന്ധുക്കളും ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഭാര്യയുടേയും മക്കളുടേയും മുന്നിൽ വെച്ചായിരുന്നു മർദനം.സാരമായി പരിക്കേറ്റ ബിനോയി ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

