Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരിയവെരയിലേത്​ അഞ്ചാം...

പെരിയവെരയിലേത്​ അഞ്ചാം താൽക്കാലിക പാലം;കോടികൾ നഷ്​ടം

text_fields
bookmark_border
പെരിയവെരയിലേത്​ അഞ്ചാം താൽക്കാലിക പാലം;കോടികൾ നഷ്​ടം
cancel

മൂന്നാര്‍: പ്രളയത്തിൽ തകർന്ന പെരിയവരെയില്‍ സ്ഥിരം പാലത്തിന്​ മുന്നോടിയായി പണിത താൽക്കാലിക പാലങ്ങളുടെ എണ്ണം അഞ്ച്​. തുടര്‍ച്ചയായി തകര്‍ന്ന താൽക്കാലിക പാലങ്ങൾക്ക്​ മുടക്കിയത് പുതുതായി നിര്‍മിക്കുന്ന പാലത്തി​െൻറ പകുതിയിലേറെ തുക. 2018ല്‍ മൂന്നാറിലെ പ്രളയത്തിലാണ് പെരിയവരൈയിലെ പാലം തകര്‍ന്നത്. ചരക്ക് ഗതാഗതം പൂര്‍ണമായി നിലച്ചു. ഇതോടെ താൽക്കാലിക പാലം നിര്‍മിക്കാന്‍ നടപടി ആരംഭിച്ച്​ തുക അനുവദിച്ചു. മഴമാറിയതോടെ സമീപത്തായി താൽക്കാലിക പാലം നിർമിച്ചു. തൊട്ടടുത്ത ദിവസംപെയ്ത മഴയില്‍ പാലം ഒലിച്ചുപോയി.

രാഷ്​ട്രീയ പാര്‍ട്ടികളും തൊഴിലാളികളും പ്രക്ഷോഭവുമായി എത്തിയതോടെ മൂന്നുദിവസത്തിനകം രണ്ടാമത്തെ പാലം പൂര്‍ത്തിയാക്കി. അതിനിടെ, പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരമായി അഞ്ചുകോടി ചെലവഴിച്ച് പുതിയപാലത്തി​െൻറ നിർമാണം ആരംഭിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ നിർമാണം പൂര്‍ത്തിയാക്കുമെന്നാണ്​ അധികൃതര്‍ അറിയിച്ചത്.

2019 കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കന്നിമലയാറ്റില്‍ കുത്തൊഴുക്ക് ശക്തമായി. താൽക്കാലിക പാലം വീണ്ടും ഒലിച്ചുപോയി. പുതിയ പാലത്തി​െൻറ നിർമാണം എങ്ങുമെത്തിയില്ല. മഴ മാറിയതോടെ കയര്‍ ഫെഡി​െൻറ നേതൃത്വത്തില്‍ മൂന്നാംതവണയും പാലത്തി​െൻറ നിർമാണം പൂര്‍ത്തിയാക്കി. ഈവർഷത്തെ കാലവര്‍ഷത്തില്‍ പാലം വീണ്ടും ഒലിച്ചുപോയതോടെ വീണ്ടും പാലം നിര്‍മിക്കുകയാണ്. ഇതുവരെ സ്ഥിരം പാലം പൂർത്തിയായിട്ടില്ല. മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിലാണ്​ പെരിയവാ​െര പാലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perivayal bridge
News Summary - Perivayal bridge case
Next Story