Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുരുമുളക് മോഷണം; പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കുമളി: വീടിനു മുകളിൽ ഉണക്കാനിട്ടിരുന്ന കുരുമുളക്, ഗ്രാമ്പു, കുടംപുളി എന്നിവ മോഷ്ടിച്ച് കടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.കുമളി ലബ്ബക്കണ്ടം കല്ലൂർപറമ്പിൽ ശ്യാം എന്ന അഫ്സൽ (23) ആണ് പിടിയിലായത്.
ആനവാച്ചാലിനു സമീപം താമസിക്കുന്ന ബിജുവിന്റെ വീട്ടിൽനിന്നാണ് 150 കിലോ കുരുമുളക്, 10 കിലോ ഗ്രാമ്പു, 35 കിലോ കുടംപുളി എന്നിവ മോഷണം പോയത്. കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്.
Next Story

