ഇരുചക്രവാഹന യാത്രികർ ശ്രദ്ധിക്കുക, തെരുവ് നായ്ക്കൾ പിന്നാലെയുണ്ട്
text_fieldsപീരുമേട് ടൗണിൽ ബൈക്ക് യാത്രികന് സമീപത്തേക്ക്
ഓടിയെത്തുന്ന തെരുവ് നായ്ക്കൾ
പീരുമേട്: കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ വിലസുന്നു. പീരുമേട് ടൗണിലാണ് തെരുവ് നായ്ക്കൾ കൂട്ടമായി നിരത്തുകൾ കൈയടക്കുന്നത്. റോഡിൽ കടിപിടി കൂടുന്ന നായ്ക്കളുടെ കൂട്ടം കാൽനട യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇരുചക്രവാഹനങ്ങൾ എത്തുമ്പോൾ നായ്ക്കൾ ഓടി എത്തുന്നതും പതിവ് കാഴ്ചയാണ്.
പോസ്റ്റ് ഓഫീസിന് മുൻവശം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം, ടീ ബോർഡ് ഓഫീസ് എന്നിവക്ക് സമീപമാണ് നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി പീരുമേട്ടിൽ നായ് ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

