Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightPeerumeduchevron_rightകാർ കൊക്കയിലേക്ക്...

കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
cancel
Listen to this Article

പീരുമേട്: ദേശീയപാത 183ൽ മത്തായിക്കൊക്കയിൽ കാർ നൂറടിയിലധികം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.എരുമേലി ചാത്തൻതറ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ചാത്തൻതറ പ്ലാമൂട്ടിൽ അബ്ദുൽ റഹ്മാനെ (38) പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകൻ അൽത്താഫിനെ (അഞ്ച്) പരിക്കുകളോടെ കോട്ടയം ഐ.സി.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ റഹ്മാന്‍റെ ഭാര്യ ഷഹാന പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വ്യാഴാഴ്ച പുലർച്ച മൂന്നോടെ കുമളിയിൽനിന്ന് വന്ന വാഹനമാണ് മറിഞ്ഞത്.ദേശീയപാതയിലെ കൊടും വളവിൽ ക്രാഷ് ബാരിയർ തകർത്താണ് വാഹനം കൊക്കയിലക്ക് പതിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - Two people were injured when the car accident
Next Story