മ്യതദേഹത്തിലെ വസ്ത്രങ്ങൾ റോഡിൽ ഉപേക്ഷിക്കുന്നെന്ന് പരാതി
text_fieldsമൃതദേഹത്തിലെ വസ്ത്രങ്ങൾ
റോഡിൽ ഉപേക്ഷിച്ച നിലയിൽ
പീരുമേട്: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്ന മൃതദേഹങ്ങളിലെ വസ്ത്രങ്ങൾ മോർച്ചറിക്ക് പിന്നിലെ പഞ്ചായത്ത് റോഡിൽ ഉപേക്ഷിക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി. കാൽനടയാത്രക്കാർക്കും സമീപവാസികൾക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം നടത്തിയ ഒരു സ്ത്രീയുടെ വസ്ത്രങ്ങളും റോഡിൽ ഉപേക്ഷിച്ചു.
പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന് മുമ്പ് വസ്ത്രങ്ങൾ കത്രികക്ക് മുറിച്ചാണ് നീക്കം ചെയ്യുന്നത്. ഇവ മിക്കപ്പോഴും ബന്ധുക്കളെയാണ് ഏൽപ്പിക്കുന്നത്. ഇവരാണ് റോഡിൽ ഉപേക്ഷിക്കുന്നതെന്ന് പറയപ്പെടുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ നടക്കുന്ന റോഡിൽ ഇത്തരം വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നു.

