Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightPeerumeduchevron_rightവേ​ന​ൽ​; ഹൈ​റേ​ഞ്ച് ...

വേ​ന​ൽ​; ഹൈ​റേ​ഞ്ച് വ​റ്റി​വ​ര​ളു​ന്നു

text_fields
bookmark_border
വേ​ന​ൽ​; ഹൈ​റേ​ഞ്ച്   വ​റ്റി​വ​ര​ളു​ന്നു
cancel
camera_alt

ഏ​ല​ച്ചെ​ടി​ക​ൾ ഉ​ണ​ങ്ങി വീ​ഴു​ന്നു

Listen to this Article

പീ​രു​മേ​ട്: ക​ന​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ ഹൈ​റേ​ഞ്ച് വ​റ്റി​വ​ര​ളു​ന്നു. പു​ഴ​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും നീ​രൊ​ഴു​ക്ക് നി​ല​ച്ചു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​വും ആ​രം​ഭി​ച്ചു.

ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വെ​ള്ളം വി​ല​ക്ക്‌ വാ​ങ്ങി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. താ​ലൂ​ക്കി​ലെ അ​ഞ്ച് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​ല​പ്പാ​റ​യി​ലെ ഹെ​ലി ബേ​റി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യി​ലെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നാ​യി ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മ്പോ​ൾ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കൃ​ഷി​ക​ളും ഉ​ണ​ങ്ങി ന​ശി​ക്കു​ക​യാ​ണ്. ഏ​ല കൃ​ഷി​യെ വേ​ന​ൽ​ച്ചൂ​ട് സാ​ര​മാ​യി ബാ​ധി​ച്ചു.

ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ക​യും കാ​യ്ക​ൾ ഉ​ണ്ടാ​കു​ന്ന ശ​ര​ങ്ങ​ളും പൂ​ക്ക​ളും ഉ​ണ​ങ്ങി കൊ​ഴി​യു​ക​യു​മാ​ണ്. ശ​ര​ങ്ങ​ൾ ഉ​ണ​ങ്ങി ക​രി​യു​ന്ന​ത് തു​ട​ർ മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന വി​ള​വെ​ടു​പ്പ് ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSummerhigh rangeWatardries up
News Summary - Summer; the high range dries up
Next Story