Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightPeerumeduchevron_rightഹൈ​റേ​ഞ്ചി​ലേ​ക്ക്​...

ഹൈ​റേ​ഞ്ചി​ലേ​ക്ക്​ ദീ​ർ​ഘദൂ​ര സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ല്ല

text_fields
bookmark_border
ഹൈ​റേ​ഞ്ചി​ലേ​ക്ക്​ ദീ​ർ​ഘദൂ​ര സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ല്ല
cancel

പീ​രു​മേ​ട്: ഹൈ​റേ​ഞ്ചി​ലേ​ക്ക്​ കോ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ല​ത്ത് റ​ദ്ദാ​ക്കി​യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം.

കു​മ​ളി-​ച​ങ്ങ​നാ​ശ്ശേ​രി ഡി​പ്പോ​ക​ളി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കോ​ട്ട​യം, എ​റ​ണാ​കു​ളം, നെ​ടു​ങ്ക​ണ്ടം ഡി​പ്പോ​ക​ളി​ലെ സ​ർ​വി​സു​ക​ൾ മു​ട​ക്കം കൂ​ടാ​തെ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. കു​മ​ളി​യി​ൽ​നി​ന്ന് രാ​വി​ലെ 5.30െൻ​റ എ​റ​ണാ​കു​ളം-​അ​മൃ​ത 6.05ന് ​ആ​രം​ഭി​ക്കു​ന്ന തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, കോ​ല​ഞ്ചേ​രി വ​ഴി​യു​ള്ള എ​റ​ണാ​കു​ളം തു​ട​ങ്ങി​യ തി​ര​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കു​മ​ളി ഡി​പ്പോ​യി​ലെ 53 ഷെ​ഡ്യു​ളു​ക​ളി​ൽ 21 എ​ണ്ണം മാ​ത്ര​മാ​ണ് ഓ​ടു​ന്ന​ത്. ച​ങ്ങ​നാ​ശ്ശേ​രി ഡി​പ്പോ​യി​ൽ​നി​ന്ന് കു​മ​ളി, ക​ട്ട​പ്പ​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന എ​ല്ലാ ഓ​ർ​ഡി​ന​റി സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി. രാ​വി​ലെ​യും വൈ​കീ​ട്ടും ഓ​ഫി​സ് സ​മ​യ​ത്ത് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ച​ങ്ങ​നാ​ശ്ശേ​രി ഡി​പ്പോ​യി​ൽ​നി​ന്ന് കാ​യം​കു​ളം-​കു​മ​ളി റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് ക​ഴി​ഞ്ഞ ദി​വ​സം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണ് ഓ​ടി​യ​ത്. ജീ​വ​ന​ക്കാ​ർ ഒ​ന്ന​ര ഡ്യൂ​ട്ടി ന​ൽ​കു​ന്ന​തി​നാ​ൽ ബ​സി​ൽ പോ​കാ​ൻ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് സ​ർ​വി​സ് മു​ട​ങ്ങാ​ൻ കാ​ര​ണം.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പെ​ർ​മി​റ്റി​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തു​ന്നു. ദേ​ശീ​യ​പാ​ത 183 വ​ഴി​യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ള്ള സ​ർ​വി​സ് റ​ദ്ദാ​ക്കു​മ്പോ​ഴും ഡീ​സ​ൽ ചെ​ല​വി​െൻറ വ​രു​മാ​നം പോ​ലും ല​ഭി​ക്കാ​ത്ത സ​ർ​വി​സു​ക​ൾ കു​മ​ളി ഡി​പ്പോ​യി​ൽ​നി​ന്ന് ഓ​ടി​ച്ച് വ​ൻ ന​ഷ്​​ടം വ​രു​ത്തു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച ചി​ല സ​ർ​വി​സു​ക​ൾ​ക്ക് 65 ലി​റ്റ​ർ ഡീ​സ​ൽ ചെ​ല​വാ​കു​മ്പോ​ൾ 3000 രൂ​പ​യി​ൽ താ​ഴെ​യാ​ണ് വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high rangeksrtclong distance bus
News Summary - Long-distance services to High Range not resumed
Next Story