പീരുമേട് മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കെ. ഫോൺ
text_fieldsപീരുമേട്: കെ.ഫോണ്‍ പദ്ധതിയില്‍പെടുത്തി പീരുമേട് നിയമസഭാ മണ്ഡലത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുന്നതിനുള്ള ആലോചനയോഗം വാഴൂര്‍ സോമന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കണക്ഷന് നല്‍കുന്നത്. പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
10 ശതമാനം പട്ടികജാതി വിഭാഗത്തിനും മൂന്നുശതമാനം പട്ടിക വര്‍ഗ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കും. ഒരു പഞ്ചായത്തില്‍നിന്ന് 10 പേര്‍ക്ക് കണക്ഷന് ഉറപ്പാക്കും.തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഉപഭോക്താക്കളുടെ പട്ടിക ഉടന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറന്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരെ ചുമതലപ്പെടുത്തി.
യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. രാമചന്ദ്രന്, പ്രിയ മോഹന്‍, നിഷമോള് ബിനോജ്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

