അനധികൃത പാർക്കിങ്; ഗതാഗതക്കുരുക്കിൽ ഏലപ്പാറ
text_fieldsഏലപ്പാറ ടൗണിലെ അനധികൃത പാർക്കിങ്
പീരുമേട്: ഏലപ്പാറയിൽ റോഡിന്റെ ഇരുവശത്തും അനധികൃത പാർക്കിങ് പതിവായതോടെ ഗതാഗത തടസ്സം രൂക്ഷമായി.
മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ വീതികൂട്ടിയെങ്കിലും അനധികൃത പാർക്കിങ് നിയന്ത്രിക്കുന്നില്ല. വാഗമൺ റോഡിൽ മദ്യവിൽപനശാല ആരംഭിച്ചതോടെ ഇവിടെയും ഗതാഗത തടസ്സം രൂക്ഷമാണ്. മദ്യം വാങ്ങാൻ എത്തുന്നവർ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടസ്സം സൃഷ്ടിക്കുന്നു. മലയോര ഹൈവേയിൽ ബസ്സ്റ്റാൻഡ് മുതൽ ചെമ്മണ്ണ് റോഡുവരെ ഇരുവശത്തും അനധികൃത പാർക്കിങ് വ്യാപകമാണ്. പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്സിന് മുന്നിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിരോധനം ലംഘിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. യാത്രാ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ട് കിടക്കുന്നതും പതിവ് കാഴ്ചയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

