പിടിമുറുക്കി ലഹരിമാഫിയ
text_fieldsപീരുമേട്: അധികൃത അനാസ്ഥ മുതലെടുത്ത് മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. വിവിധ ഭാഗങ്ങളിൽ കഞ്ചാവ് ഉൾപ്പെടെള ലഹരി വസ്തുക്കളുടെ വിൽപന വ്യാപകമായി. വൻ റാക്കറ്റാണ് വിൽപനക്ക് പിന്നിൽ. കഞ്ചാവ് ഉൾപ്പെടെയുളളവ രഹസ്യമായി വിൽക്കുമ്പോൾ നിരോധിത പുകയില ഉൽപന്നങ്ങൾ ചില വ്യാപാര സ്ഥാപനങ്ങളിൽ പരസ്യമായാണ് വിൽക്കുന്നത്.
കരടിക്കുഴി, പീരുമേട് മേഖലയിലെ ചിലരും ഇത്തരം ലഹരി സംഘങ്ങളിലുണ്ടെന്നും ഇവരാണ് കഞ്ചാവ് വിൽപനക്ക് പിന്നിലെന്നും പ്രദേശവാസികൾ പറയുന്നു. വിലകൂടിയ ബൈക്കുകളിലും ആഡംബര കാറുകളിലും സഞ്ചരിക്കുന്ന ഇവർക്ക് പ്രത്യേക ജോലി ഇല്ലെങ്കിലും ആഡംബര ജീവിതമാണെന്നും നാട്ടുകാർ പറയുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഏഴര കോടിയുടെ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പീരുമേട് സ്വദേശിനി കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ലഹരി വസ്തുക്കളുടെ വിൽപനയിൽ നിരീക്ഷണത്തിലായിരുന്ന ഇവർക്ക് പീരുമേട് സ്വദേശികളായ ചില യുവാക്കളുമായി ബന്ധമുള്ളതായും പൊലിസ് കണ്ടെത്തി. ദേശിയപാതയോരത്ത് വിജനമായ സ്ഥലങ്ങളിൽ രാത്രി 12ന്ശേഷം പ്രവർത്തിക്കുന്ന ചില പെട്ടിക്കടകൾ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

