Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ർ.​ടി ഓ​ഫിസി​ൽ ഇ​ട​നി​ല​ക്കാ​ർ വി​ല​സു​ന്നു

text_fields
bookmark_border
ആ​ർ.​ടി ഓ​ഫിസി​ൽ ഇ​ട​നി​ല​ക്കാ​ർ വി​ല​സു​ന്നു
cancel

പീ​രു​മേ​ട് : ആ​ർ.​ടി ഓ​ഫി​സി​ലും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന സ്ഥ​ല​ത്തും ഇ​ട​നി​ല​ക്കാ​ർ വി​ല​സു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഇ​ട​നി​ല​ക്കാ​ർ ഇ​ല്ലാ​തെ നേ​രി​ട്ട് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ന്യൂ​ന​ത​ക​ൾ പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ന്ന​താ​യും പ​രാ​തി. പീ​രു​മേ​ട്ടി​ൽ ഓ​ടു​ന്ന ഒ​രു ഓ​ട്ടോ ഇ​ട​നി​ല​ക്കാ​ർ ഇ​ല്ലാ​തെ എ​ത്തി​യി​രു​ന്നു. ഈ ​ഓ​ട്ടോ മു​ന്ന് ത​വ​ണ മ​ട​ക്കി അ​യ​ച്ച​താ​യാ​ണ്​ പ​രാ​തി. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഫി​റ്റ്ന​സ് ഗ്രൗ​ണ്ട് ഇ​ട​നി​ല​ക്കാ​ർ കൈ​യ​ട​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

ഇ​ട​നി​ല​ക്കാ​ർ അ​പേ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന​യു​ണ്ട്.​ നേ​രി​ട്ടെ​ത്തു​ന്ന​വ​ർ വ​ള​രെ സ​മ​യം കാ​ത്ത് നി​ൽ​ക്ക​ണം. ഓ​ഫി​സി​ൽ 18 ഏ​ജ​ന്റു​മാ​രാ​ണു​ള​ള​ത്. ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ ഒ​ന്നു മു​ത​ൽ 18 വ​രെ ന​മ്പ​ർ ഓ​രോ​രു​ത്ത​ർ​ക്കും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തും. അ​ഞ്ച് വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്ക​മു​ള്ള ഓ​ട്ടോ​ക്ക് 1700 മു​ത​ൽ 2000 രൂ​പ വ​രെ​യാ​ണ് ഇ​ട​നി​ല​ക്കാ​ർ വാ​ങ്ങു​ന്ന​ത്.

നാ​ല് വീ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക്ക് 2500 മു​ത​ൽ 3000 വ​രെ വാ​ങ്ങു​ന്നു. ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ന്യൂ​ന​ത ഉ​ണ്ടെ​ങ്കി​ലും തി​രി​ച്ച​യ​ക്കാ​തെ പ​രി​ശോ​ധി​ക്കു​ന്ന​താ​യും ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഏ​താ​നും വ​ർ​ഷം മു​മ്പ് പൊ​ലീ​സ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഓ​ഫി​സി​ൽ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ അ​മി​ത പ​ണം വാ​ങ്ങു​ന്ന ഇ​ട​നി​ല​ക്കാ​രു​ടെ സാ​ന്നി​ധ്യം ഒ​ഴി​വാ​യി​രു​ന്നു. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ഗ്രൗ​ണ്ടി​ൽ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നും വാ​ഹ​ന ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വി​ജി​ല​ൻ​സ് വി​ഭാ​ഗം ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന സ്ഥ​ല​ത്ത് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കോ​ഡ് ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​ക​ൾ പി​ടി​കൂ​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Agents are ruling in the RT office
Next Story