പീരുമേട് താലൂക്ക് ആശുപത്രി എക്സ്റേ മെഷീൻ, ആംബുലൻസ് തകരാറിൽ; രോഗികൾ വലയുന്നു
text_fieldsപീരുമേട്: താലൂക്ക് ആശുപത്രിയിലെ എക്സ്റേ മെഷീൻ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷം പിന്നിടുന്നു. 2024 നവംബറിൽ തകരാറിലായ മെഷീൻ മാറ്റി സ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വൈദ്യുതീകരണ ജോലികൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് നിയമപരമായ തടസ്സം ഉണ്ടായതിനാലാണ് പ്രവർത്തനം വൈകുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മെഷീൻ തകരാറിലായി ഒരു വർഷം പിന്നിടുമ്പോഴും പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥതയാണെന്നും പരാതി ഉയർന്നു.
ആശുപത്രിയിലെ ആംബുലൻസും ഒരു മാസമായി ഓടുന്നില്ല. അറ്റകുറ്റപ്പണിക്ക് വർക്ക് ഷോപ്പിലാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആറു മാസത്തിനുള്ളിൽ നാമമാത്രമായ രോഗികൾക്ക് മാത്രമാണ് ആംബുലൻസിന്റെ സേവനം ലഭിച്ചതെന്നും പരാതി ഉയർന്നു.
സ്വകാര്യ ആംബുലൻസുകളെയാണ് മിക്കപ്പോഴും രോഗികൾ ആ ശ്രയിക്കുന്നത്.ശബരിമല തീർഥാടനകാലം ആരംഭിച്ചതിന് ശേഷം ദേശീയപാത 183ൽ വാഹനാപകടങ്ങളിൽ പരിക്കേറ്റ് എത്തുന്നവരെ ആശുപത്രിയിൽ എത്തിച്ചാലും എക്സ്റേ-ആംബുലൻസ് എന്നിവയുടെ അഭാവം ചികിത്സയെ ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

