പട്ടയം തട്ടിപ്പ്: മുന്നറിയിപ്പുമായി റവന്യൂ വകുപ്പ്
text_fieldsഇടുക്കി: വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ നൽകുന്നതിന്‍റെ മറവിൽ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റവന്യൂ വകുപ്പ്.സര്‍ക്കാര്‍ ഇടപാടുകളുടെ മറപിടിച്ച് ഇടനിലക്കാര്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പണപ്പിരിവ് നടത്തുന്നവരെക്കുറിച്ച് വിവരങ്ങള്‍ പൊലീസ്, റവന്യൂ അധികാരികളെ ധരിപ്പിക്കണമെന്നും ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു.
രവീന്ദ്രന്‍ പട്ടയങ്ങള്‍ പരിശോധിച്ച് റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പട്ടയം റദ്ദാക്കിയ കേസുകളില്‍ കലക്ടറുടെ ഉത്തരവ് വില്ലേജ് ഓഫിസുകള്‍ മുഖേന കക്ഷികള്‍ക്ക് നല്‍കിവരുന്നു. റദ്ദാക്കല്‍ ഉത്തരവ് ലഭിച്ചവരില്‍നിന്ന് പുതിയ പട്ടയത്തിനുള്ള അപേക്ഷ താലൂക്ക് ഓഫിസുകളിൽ സ്വീകരിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച ആവശ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും താലൂക്ക് ഓഫിസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. ഇടനിലക്കാര്‍ മുഖേനയുള്ള ഒരു നടപടിയും അനുവദിക്കില്ല. സര്‍വേ-ഫീല്‍ഡ് പരിശോധനകൾക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള ഫീസുകളും സര്‍വിസ് ചാര്‍ജുകളും ട്രഷറി മുഖേനയല്ലാതെ സ്വീകരിക്കില്ല.
പട്ടയ സംബന്ധമായ നടപടികള്‍ക്ക് മറ്റാരെയും റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിട്ടില്ല. രവീന്ദ്രന്‍ പട്ടയങ്ങളുടെ റദ്ദാക്കല്‍, പുതിയ പട്ടയനടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് മുതലെടുക്കുന്നതിനോ പണപ്പിരിവ് നടത്തുന്നതിനോ ആരെങ്കിലും ശ്രമിക്കുന്ന പക്ഷം വിവരം താലൂക്ക് ഓഫിസില്‍ അറിയിക്കണമെന്നും തഹസിൽദാർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

