Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ വളർത്തിയ പക്ഷികളെ പിടികൂടി; വീട്ടുടമക്കെതിരെ കേസെടുത്തു
text_fieldsbookmark_border
വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടിയ തത്തകൾ
മൂലമറ്റം: മൂവാറ്റുപുഴ-ആയവന സ്വദേശി തടത്തിൽ സതീഷിൻെറ വീട്ടിൽ വളർത്തിവന്ന തത്തയെയും മയിലിനെയും വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. നാല് മാസം പ്രായമുള്ള രണ്ട് മയിലിനെയും മൂന്ന് തത്തകളെയുമാണ് പിടികൂടിയത്.
വന്യജീവി വിഭാഗത്തിൽപെടുന്ന മയിൽ, തത്ത എന്നിവയെ വളർത്താൻ അനുമതിയില്ല. വീട്ടുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂലമറ്റം വനം വകുപ്പ് സെക്ഷൻ ഓഫിസർ ഷാജി, തൊടുപുഴ ഫ്ലയിങ് സ്ക്വാഡ് ജീവനക്കാരൻ ഷാജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷികളെ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

