അനധികൃത നിയമനം നടത്തിയെന്ന് പരാതി; ജില്ല ട്രഷറി ഉപരോധിച്ച് പഞ്ചായത്ത് പ്രസിഡന്റും സംഘവും
text_fieldsമൂലമറ്റം ജില്ലാ ട്രഷറിയിൽ നടത്തിയ ഉപരോധ സമരം
മൂലമറ്റം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജില്ലാ ട്രെഷറി ഉപരോധിച്ചു. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ജില്ലാ ട്രഷറിയുടെ രാജകുമാരി ബ്രാഞ്ചിലേക്കാണ് അടിമാലി സ്വദേശിയായ യുവതിയെ നിയമിച്ചത്. കഴിഞ്ഞ ആഴ്ചയാണ് നിയമനം നടത്തിയതെന്ന് സമരക്കാർ പറയുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നപ്പോൾ ഇത്തരത്തിൽ എല്ലാ വകുപ്പിലും ഇത്തരത്തിൽ അനധികൃത നിയമനം നടത്തിയിട്ടുണ്ടന്നും അതെല്ലാം അന്വേഷണം നടത്തണമെന്നും നടത്തിയ നിയമനങ്ങൾ റദ്ദു ചെയ്യണമെന്നും സമരം ചെയ്ത ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. എത്രയും വേഗം യു.ഡി.എഫ് നേതൃത്വം ഇക്കാര്യത്തിൽ ഇടപെടണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, വൈസ് പ്രസിഡന്റ് ഇമ്മാനുവേൽ ചെറുവള്ളാത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്യു സെബാസ്റ്റ്യൻ, മെമ്പർമാരായ പുഷ്പ കുമാർ, വി.സി. മണിയമ്മ, ബിജു ജോസഫ്, കെ.എസ്.വിനോദ്, കോൺഗ്രസ് നേതാക്കളായ ജോയിച്ചൻ പെരുമ്പാമ്പിള്ളിൽ, ബിപിൻ ഈട്ടിക്കൻ, സുബി കെ.ബി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

