Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംഭരിച്ച നെല്ലി​െൻറ...

സംഭരിച്ച നെല്ലി​െൻറ വില കിട്ടിയില്ല; കർഷകർ പ്രതിസന്ധിയിൽ

text_fields
bookmark_border
സംഭരിച്ച നെല്ലി​െൻറ വില കിട്ടിയില്ല; കർഷകർ പ്രതിസന്ധിയിൽ
cancel

തൊടുപുഴ: ആറുമാസം മുമ്പ്​ കർഷകരിൽനിന്ന്​ സംഭരിച്ച നെല്ലി​െൻറ വില നൽകാതെ സിവിൽ സപ്ലൈസ്​ വകുപ്പ്​. കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരി​ടുേമ്പാൾ നെല്ലി​െൻറ വില നല്‍കാത്തത് കര്‍ഷകരെ വലിയ ദുരിതത്തിലാക്കി. ആലക്കോട് പഞ്ചായത്തിലെ നെല്‍കര്‍ഷകരില്‍നിന്ന് സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലി​െൻറ വിലയാണ് നല്‍കാത്തത്​.

ഇതുമൂലം ആലക്കോട്, അഞ്ചിരി പാടശേഖരങ്ങളിലെ അമ്പതോളം കര്‍ഷകരാണ് ദുരിതത്തിലായത്. പലരും കടംവാങ്ങിയാണ് കൃഷിയിറക്കിയത്. കര്‍ഷരില്‍നിന്ന്​ 40 ടൺ നെല്ലാണ് സിവില്‍ സപ്ലൈസ് സംഭരിച്ചത്. കിലോക്ക്​ 26 രൂപ കണക്കില്‍ 10 ലക്ഷത്തോളം രൂപയാണ്​ കിട്ടാനുള്ളത്.

കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ്​ നെല്ല് സംഭരിച്ചത്​. ഇതിനിടെ, സപ്ലൈകോ അധികൃതരെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്നും ബില്ല് കാണിച്ചാല്‍ ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നതിന്​ തടസ്സമില്ലെന്നുമാണ്​ ലഭിച്ച മറുപടിയെന്ന്​ പാടശേഖര സമിതി ചൂണ്ടിക്കാട്ടി. ഇതിനിടെ, അടുത്ത കൃഷിയുടെ വിളവെടുപ്പ് അടുത്തെത്തിയിരിക്കുകയാണ്​.

എന്നിട്ടും വേനല്‍ കൃഷിയുടെ നെല്ലി​െൻറ വില കിട്ടാത്തതിൽ കർഷകർക്ക്​ പ്രതിഷേധവുമുണ്ട്​. നെൽകർഷകർക്ക്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സബ്​സിഡി ലഭിച്ചത്​ ആശ്വാസമായെങ്കിലും സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലി​െൻറ വില എത്രയുംവേഗം നല്‍കണമെന്ന്​ ആലക്കോട് പഞ്ചായത്ത് പ്രസിഡൻറ്​ ടോമി കാവാലം പറഞ്ഞു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy fieldPaddy storage
News Summary - Paddy store issue
Next Story