Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി ജില്ല...

ഇടുക്കി ജില്ല ആശുപത്രിയിൽ ഓക്സിജന്‍ പ്ലാൻറ്​

text_fields
bookmark_border
ഇടുക്കി ജില്ല ആശുപത്രിയിൽ ഓക്സിജന്‍ പ്ലാൻറ്​
cancel
camera_alt

തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ൻ​റ്​ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്​​ഘാ​ട​നം​ ചെ​യ്യു​ന്നു

തൊ​ടു​പു​ഴ: പി.​എം. കെ​യ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യ ഓ​ക്സി​ജ​ന്‍ പ്ലാ​ൻ​റ്​ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യി. ​ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്​​ഘാ​ട​നം​ ചെ​യ്​​തു. പി.​ജെ. ജോ​സ​ഫ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജി​ജി കെ.​ഫി​ലി​പ് ഡി.​എം.​ഒ ഡോ. ​എ​ന്‍. പ്രി​യ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​മാ​ദേ​വി, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ സ​നീ​ഷ് ജോ​ര്‍ജ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​ഷാ​കു​മാ​രി മോ​ഹ​ന്‍കു​മാ​ര്‍, അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ഇ​ന്ദു സു​ധാ​ക​ര​ന്‍, സി.​വി. സു​നി​ത, ഷൈ​നി റെ​ജി, കൗ​ണ്‍സി​ല​ര്‍ ശ്രീ​ല​ക്ഷ്മി കെ.​സു​ദീ​പ്, ആ​ര്‍.​എം.​ഒ ഡോ. ​സി.​ജെ. പ്രീ​തി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഒ​രേ​സ​മ​യം 108 രോ​ഗി​ക​ള്‍ക്ക് ഓ​ക്​​സി​ജ​ൻ ന​ൽ​കാം

ഒ​രേ​സ​മ​യം 108 രോ​ഗി​ക​ള്‍ക്ക് ഓ​ക്സി​ജ​ന്‍ ന​ല്‍കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും. പി.​എം. കെ​യ​ര്‍ ഫ​ണ്ടി​ല്‍നി​ന്ന്​ 94,40,000 രൂ​പ വി​ല​യു​ള്ള പ്ലാ​ൻ​റാ​ണ്​ ആ​ശു​പ​ത്രി​യി​ല്‍ സ്ഥാ​പി​ച്ച​ത്. മി​നു​റ്റി​ല്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍നി​ന്ന്​ 1000 ലി​റ്റ​ര്‍ ഓ​ക്സി​ജ​ന്‍ വേ​ര്‍തി​രി​ച്ച് സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​ന്‍ ശേ​ഷി​യു​ള്ള ഈ ​പ്ലാ​ൻ​റി​ന് ഒ​രു​ദി​വ​സം 250 ജം​ബോ സി​ലി​ണ്ട​ര്‍ നി​റ​ക്കാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ സ്ഥാ​പി​ച്ച കേ​ന്ദ്രീ​കൃ​ത വി​ത​ര​ണ ശൃം​ഖ​ല​യി​ല്‍ കൂ​ടി​യാ​ണ് രോ​ഗി​ക​ള്‍ക്ക് ഓ​ക്സി​ജ​ന്‍ എ​ത്തി​ക്കു​ന്ന​ത്.

Show Full Article
TAGS:oxygen plant 
News Summary - Oxygen plant at Idukki District Hospital
Next Story