Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​ച​ക എ​ണ്ണ ഏ​ഴ് ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ

text_fields
bookmark_border
സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​ച​ക എ​ണ്ണ ഏ​ഴ് ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ
cancel
camera_alt

ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​ച​ക എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​ച​ക എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഓ​പ​റേ​ഷ​ന്‍ തെ​ളി​മ എ​ന്ന പേ​രി​ല്‍ പ​രി​ശോ​ധ​ന ഡ്രൈ​വ് ന​ട​ത്തി. 32 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​തി​ല്‍ ക​ണ്ടെ​ത്തി​യ ടാ​ര്‍ട്രാ​സൈ​ന്‍ പോ​ലു​ള്ള കൃ​ത്രി​മ ക​ള​റു​ക​ളു​ടെ ഉ​പ​യോ​ഗം, വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മു​ത​ലാ​യ ന്യൂ​ന​ത​ക​ള്‍ക്ക് ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പി​ഴ ശി​പാ​ര്‍ശ ചെ​യ്തു.

വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ചാ​യ​ക്ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, പൊ​രി​ച്ച പ​ല​ഹാ​ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, പാ​ച​ക എ​ണ്ണ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തി​യാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.

സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക എ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ടി.​പി.​സി മീ​റ്റ​ര്‍, മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി എ​ന്നി​വ​യു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്.

ഇ​ടു​ക്കി അ​സി. ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ ബൈ​ജു പി. ​ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡാ​ണ് ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Thelima: Food Safety Dept Fines 7 Outlets in Idukki for Using Unsafe Cooking Oil
Next Story