ഓപറേഷൻ പി ഹണ്ട്; ഒരാൾ അറസ്റ്റിൽ
text_fieldsമനീഷ്
കരിമണ്ണൂർ: കേരള പൊലീസിന്റെ പി ഹണ്ട് ഓപറേഷനിൽ ഉടുമ്പന്നൂർ തൊട്ടിയിൽ മനീഷ് (42) കരിമണ്ണൂർ പൊലീസിന്റെ പിടിയിലായി. പി ഹണ്ട് ഓപറേഷന്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടർന്ന് ഇയാളെ പിടികൂടി ഫോൺ പരിശോധിക്കുകയും ഇതിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരയെ കണ്ടെത്തുകയുമായിരുന്നു. ഇത്തരത്തിൽ പി ഹണ്ട് ഓപറേഷൻ വഴി ഇരയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസ് എടുക്കുന്നത് അപൂർവ സംഭവമാണ്. ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഇരയെ കണ്ടെത്തിയിട്ടുള്ളത്.
കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യം വാങ്ങി നൽകി പ്രലോഭിപ്പിച്ച് മലയിഞ്ചി വനത്തിലും വേളൂർ കൂപ്പിലും എത്തിച്ച് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാൾ തൊടുപുഴയിൽ വർക്ക് ഷോപ് നടത്തുന്ന ആളാണ്. കഴിഞ്ഞ 26നാണ് ഇയാളെ പിടികൂടിയത്. 27ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരിമണ്ണൂർ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ, എസ്.ഐമാരായ കെ.എച്ച് ഹാഷിം, എ.എസ്.ഐ പി.കെ. സലിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോബിൻ കുര്യൻ, എം.ആർ. അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അൻസൽന, ജോബിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

