Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുബേര നിലച്ചു;​...

കുബേര നിലച്ചു;​ ബ്ലേഡ്​ മാഫിയ പിടിമുറുക്കുന്നു, പൊ​ലീ​സ് കൂ​ട്ടു​നി​ല്‍ക്കു​ന്ന​താ​യി ആ​ക്ഷേ​പം

text_fields
bookmark_border
blade mafia
cancel

ചെ​റു​തോ​ണി: ജി​ല്ല ആ​സ്ഥാ​ന മേ​ഖ​ല​യാ​യ വാ​ഴ​ത്തോ​പ്പി​ല്‍ ബ്ലേ​ഡ് മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. ദി​വ​സ​പ്പ​ലി​ശ​ക്ക്​ പ​ണം കൊ​ടു​ത്ത​ശേ​ഷം മു​ദ്ര​പ്പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ടു വാ​ങ്ങു​ക​യാ​ണ് പ​തി​വ്. ഓ​പ​റേ​ഷ​ന്‍ കു​ബേ​ര വ​ന്ന​തോ​ടെ ഇ​ടു​ക്കി മേ​ഖ​ല​യി​ല്‍ ബ്ലേ​ഡ് സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം നി​ല​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​മി​ത പ​ലി​ശ​ക്ക് പ​ണം​കൊ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ ഇ​പ്പോ​ൾ വീ​ണ്ടും ത​ല​െ​പാ​ക്കി​.

വാ​ഴ​ത്തോ​പ്പ് ആ​ല​പ്പു​ര​ക്ക​ല്‍ ജി​ന്‍സ് ജോ​ണ്‍ മീ​ന്‍ ക​ച്ച​വ​ട​ത്തി​ന്​ 45,000 രൂ​പ വാ​ങ്ങി​യ​തി​ന് മു​ദ്ര​പ്പ​ത്ര​ത്തി​ല്‍ രേ​ഖ​യും ന​ല്‍കി​യി​രു​ന്നു. പ​ല​ത​വ​ണ​യാ​യി 35,000 രൂ​പ തി​രി​കെ ന​ല്‍കി. ബാ​ക്കി 10,000 രൂ​പ​യും പ​ലി​ശ​യും കൊ​ടു​ക്കാ​നു​ള്ള​തി​ന് ജി​ന്‍സി‍െൻറ ഓ​ട്ടോ ക​ഴി​ഞ്ഞ 21ന് ​രാ​ത്രി ബ്ലേ​ഡ്​ സം​ഘം മോ​ഷ്​​ടി​ച്ചു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ണി​യാ​റ​ന്‍കു​ടി​യി​ല്‍നി​ന്ന് ഓ​ട്ടോ ക​ണ്ടെ​ത്തി. ഓ​ട്ടോ സ്​​റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും കേ​സെ​ടു​ക്കാ​ന്‍ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. ഇ​തി​നെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ജി​ന്‍സ് പ​രാ​തി ന​ല്‍കി.

ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​ര്‍ക്കും മീ​ന്‍ ക​ച്ച​വ​ട​ക്കാ​ര്‍ക്കു​മാ​ണ് അ​മി​ത​പ​ലി​ശ​ക്ക് പ​ണം ക​ടം​കൊ​ടു​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​വ​രു​ടെ കെ​ണി​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ബ്ലേ​ഡ് സം​ഘ​ങ്ങ​ള്‍ക്ക് പൊ​ലീ​സ് കൂ​ട്ടു​നി​ല്‍ക്കു​ക​യാ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blade MafiaOperation Kubera
News Summary - Operation Kubera stops; Blade Mafia grips
Next Story