ലഹരിക്കെതിരെ ഓപറേഷൻ ഡി ഹണ്ട്; വലയിലായത് 93 പേർ
text_fieldsതൊടുപുഴ: ലഹരിമരുന്ന് ഉപയോഗവും വിൽപനയും തടയുന്നതിന് പൊലീസ് നടത്തിയ ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ പിടിയിലായത് 93 പേർ. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശ പ്രകാരമാണ് ജില്ലയിലും പരിശോധന നടന്നത്. 93 പേരെ അറസ്റ്റ് ചെയ്തതിൽ മൂന്നു പേർക്ക് തടവ് ശിക്ഷ ലഭിച്ചു. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. ജില്ലയിൽ നിന്ന് 2.03 കി. ഗ്രാം കഞ്ചാവ്, 0.97 ഗ്രാം മെത്താമെറ്റഫിൻ , 63 കഞ്ചാവ് ബീഡി എന്നിവ പിടികൂടി.
ലഹരിക്കെതിരെയുള്ള ജില്ല പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തി പരിശോധനകൾ വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് അറിയിച്ചു. ലഹരി വിൽപനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പർ ആയ 99959 66666 എന്ന നമ്പറിൽ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

