Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉദ്​ഘാടനം നടന്നിട്ട്​...

ഉദ്​ഘാടനം നടന്നിട്ട്​ ആഴ്ചകൾ മാത്രം; വടക്കേപ്പുഴ ടൂറിസം പദ്ധതി അടച്ചു

text_fields
bookmark_border
ഉദ്​ഘാടനം നടന്നിട്ട്​ ആഴ്ചകൾ മാത്രം;  വടക്കേപ്പുഴ ടൂറിസം പദ്ധതി അടച്ചു
cancel

കു​ള​മാ​വ്: ഫെ​ബ്രു​വ​രി 13 ന് ​ഉ​ദ്ഘാ​ട​നം ന​ട​ത്തി പൊ​തു ജ​ന​ത്തി​ന് തു​റ​ന്നു കൊ​ടു​ത്ത വ​ട​ക്കേ​പു​ഴ ടൂ​റി​സം പ​ദ്ധ​തി അ​ട​ച്ചു. ഉ​ദ്​​ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​താ​​ണെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​തി​നാ​ൽ നി​ല​വി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട് നി​ല​വി​ലെ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ക​ത്ത് ന​ൽ​കി.

കേ​ര​ളം ഹൈ​ഡ​ൽ ടൂ​റി​സം സെ​ന്റ​ർ ആ​ണ് അ​ടി​മാ​ലി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ ​പെ​രി​യാ​ർ വാ​ട്ട​ർ സ്പോ​ർ​ട്സ് ഏ​ജ​ൻ​സി​ക്ക് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​ടെ​ൻ​ഡ​ർ വ​ഴി പു​തി​യ ന​ട​ത്തി​പ്പു​കാ​രെ തേ​ടി ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ച്ചാ​ൽ ഇ​നി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ് ക​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ടെ​ൻ​ഡ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പു​തി​യ ഏ​ജ​ൻ​സി വ​രും വ​രെ കു​ള​മാ​വി​ലെ ക​യാ​ക്കി​ങ്ങും കു​ട്ട വ​ഞ്ചി സ​വാ​രി​യും മു​ട​ങ്ങും. ഉ​ദ്ഘാ​ട​നം ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക് അ​കം പ​ദ്ധ​തി അ​ട​ച്ചു പൂ​ട്ടി​യ​ത് നാ​ണ​ക്കേ​ട് ആ​ണെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും വ​രെ നി​ല​വി​ലെ ഏ​ജ​ൻ​സി​യോ​ട് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ​റ​യേ​ണ്ട​ത് ആ​യി​രു​ന്നു​വെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ് അ​നു​ഷെ​ൽ കു​ള​മാ​വ് ആ​വ​ശ്യ​പെ​ട്ടു.

തൊ​ടു​പു​ഴ തേ​ക്ക​ടി റോ​ഡി​ല്‍ കു​ള​മാ​വ് ഡാ​മി​ന് സ​മീ​പം വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് ജ​ലം ശേ​ഖ​രി​ക്കു​ന്ന ത​ടാ​ക​മാ​ണ് വ​ട​ക്കേ​പ്പു​ഴ ജ​ലാ​ശ​യം. ഇ​വി​ടെ യ​ന്ത്ര​ര​ഹി​ത, പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യ ക​യാ​ക്കി​ങ്, കു​ട്ട​വ​ഞ്ചി, ക​നോ​യി​ങ് തു​ട​ങ്ങി​യ ജ​ല​വി​നോ​ദ​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsprojectClosedVadakkepuzha Tourism
News Summary - Only weeks after its inauguration; Vadakkepuzha tourism project closed
Next Story