ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം; സംയോജിത ചെക്ക്പോസ്റ്റ് പ്രാവർത്തികമായില്ല
text_fieldsഗുരുതിക്കളത്തെ ചെക്ക്പോസ്റ്റിനോടനുബന്ധിച്ച് നിർമിച്ച ഇക്കോഷോപ് അടഞ്ഞുകിടക്കുന്ന നിലയിൽ
മൂലമറ്റം: ഗുരുതിക്കളം ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്ത് ഒരുവർഷമായിട്ടും സംയോജിത ചെക്പോസ്റ്റ് എന്ന ആശയം പ്രാവർത്തികമായില്ല. മേയ് 12നാണ് ചെക്ക്പോസ്റ്റ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തത്. വിവര വിജ്ഞാനകേന്ദ്രം, വനശ്രീ ഇക്കോഷോപ്, യാത്രക്കാരുടെ ഇടത്താവളം എന്നിങ്ങനെ വിവിധ പദ്ധതികൾ പറഞ്ഞാണ് ഗുരുതിക്കളത്ത് നിലവിലെ കെട്ടിടത്തിനോടു ചേർന്ന് പുതിയ കെട്ടിടം നിർമിച്ചത്.
എന്നാൽ, ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം മാത്രമാണ് ഇപ്പോഴും നടക്കുന്നത്. സംയോജിത ചെക്ക്പോസ്റ്റിനായി നിർമിച്ച കെട്ടിടം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഹൈറേഞ്ച് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ ഇക്കോഷോപ്, ശുചിമുറി അടക്കം സംവിധാനം തുടങ്ങുമെന്നാണ് ഉദ്ഘാടന സമയത്ത് അറിയിച്ചിരുന്നത്. ഇതിനാവശ്യമായ കെട്ടിടങ്ങളടക്കം നിർമിച്ചിരുന്നെങ്കിലും ആവശ്യത്തിനുള്ള ഉപകരണങ്ങൾ എത്തിയില്ല. കൂടാതെ ശുദ്ധജലം ലഭ്യമാക്കാൻ നടപടിയുമെടുത്തില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

