തദ്ദേശ തെരഞ്ഞെടുപ്പ്; 4257 പേർ മത്സരരംഗത്ത്
text_fieldsഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ ജില്ലയിൽ 4257 പേർ മത്സരരംഗത്ത്. ഇതിൽ 2114 പേർ പുരുഷൻമാരും 2143 വനിതകളുമാണ്. ഇതുവരെ 6110 പത്രിക ലഭിച്ചു. ഇതിൽ 3033 എണ്ണം പുരുഷൻമാരുടേതും 3077 എണ്ണം വനിതകളുടേതുമാണ്. ജില്ല പഞ്ചായത്തിലേക്ക് 132 പത്രിക ലഭിച്ചു. പത്രികകളുടെ സൂക്ഷ്‌മപരിശോധന ശനിയാഴ്ച രാവിലെ 11ന് ആരംഭിക്കും.
ബന്ധപ്പെട്ട വരണാധികാരിയാണ് സൂക്ഷ്മപരിശോധന നടത്തുക. സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍, സ്ഥാനാർഥി എഴുതി നല്‍കുന്ന ഒരാൾ എന്നിവർക്ക് പ്രവേശനം അനുവദിക്കും. എല്ലാ സ്ഥാനാർഥികളുടെയും പത്രിക പരിശോധിക്കാൻ ഇവര്‍ക്ക് സൗകര്യം ലഭിക്കും.
പരിശോധനക്കു നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് സ്ഥാനാർഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. എന്നാല്‍, പത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. വ്യാഴാഴ്ച വൈകുന്നേരം മൂന്നു വരെ ലഭിച്ച എല്ലാ പത്രികയും ഓരോന്നായി പരിശോധിക്കും. സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാർഥികളുടെ പട്ടിക വരണാധികാരി തയാറാക്കി പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

