Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്ലാസ്റ്റിക് മാലിന്യം...

പ്ലാസ്റ്റിക് മാലിന്യം കത്തിച്ച രണ്ട്​ പേർക്ക്​ 10,000 രൂപ വീതം പിഴയടക്കാൻ നോട്ടീസ്

text_fields
bookmark_border
Father fined for assaulting ex wife and son
cancel

വെ​ള്ളി​യാ​മ​റ്റം: പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച ര​ണ്ട്​ പേ​ർ​ക്ക്​ 10,000 രൂ​പ വീ​തം പി​ഴ​യ​ട​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നോട്ടീസ്. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വ്യാ​പാ​രി ത​ന്‍റെ സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലും മ​റ്റൊ​രാ​ൾ ത​ന്റെ പു​ര​യി​ട​ത്തി​ലും ഇ​ട്ടു പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്ക് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി പി​ഴ അ​ട​ക്കാൻ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ നോ​ട്ടീ​സ് കൊ​ടു​ത്തു.

ഈ ​വി​ഷ​യ​ത്തി​ൽ എ​ന്തെ​ങ്കി​ലും കാ​ര​ണം ബോ​ധി​പ്പി​ക്കു​നു​ണ്ടെ​ങ്കി​ൽ ഏ​ഴ്​ ദി​വ​സ​ത്തി​ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ഏ​ഴ്​ ദി​വ​സ​ത്തി​ന​കം 10,000 രൂ​പ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ അ​ട​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം. നി​ശ്ചി​ത തീ​യ​തി​ക്ക​കം തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ജ​പ്തി, പ്രോ​സി​ക്യൂ​ഷ​ൻ, റ​വ​ന്യൂ റി​ക്ക​വ​റി തു​ട​ങ്ങി​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineburntidukki
News Summary - Notice to pay a fine of Rs 10,000 each to two people who burnt plastic waste
Next Story