രാമക്കൽമേട്ടിലെ അനധികൃത കട പൊളിച്ചുനീക്കാൻ നോട്ടീസ്
text_fieldsരാമക്കൽമേട്ടിൽ അനധികൃതമായി പ്രവർത്തിക്കുന്ന കട
നെടുങ്കണ്ടം: രാമക്കൽമേട്ടിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന കട പൊളിച്ചുനീക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകി. വിനോദ സഞ്ചാര കേന്ദ്രത്തിലെ കുറവൻ കുറത്തി ശിൽപത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കടയാണ് 48 മണിക്കൂറിനുള്ളിൽ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയത്.
ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജ് ഓഫിസ് പരിധിയിലായിരുന്നു അനധികൃത നിർമാണം. ഇരുസംസ്ഥാനത്തിന്റെയും നോ മാൻ ലാൻഡ് ഏരിയയിലാണ് കട നടത്തിയിരുന്നത്.ഉടുമ്പൻചോല എൽ.ആർ തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തി. അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതിർത്തി മേഖലയോട് ചേർന്ന് സർക്കാർ പുറമ്പോക്ക് ഭൂമിയിൽ ചെറിയ രീതിയിൽ പ്രവർത്തനം ആരംഭിക്കുകയും കാലക്രമേണ വിപുലപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ മാസം അതിർത്തിയിലെ നോ മാൻ ലാൻഡ് മേഖലയിൽ പ്രദേശവാസി അനധികൃതമായി കട നടത്താൻ ശ്രമിച്ചത് റവന്യൂ വകുപ്പ് ഒഴിപ്പിച്ചിരുന്നു.1957ലെ കേരള ഭൂ സംരക്ഷണ നിയമം അഞ്ചാം വകുപ്പ് പ്രകാരം ശിക്ഷാർഹമാണെന്നും കണ്ടെത്തിയാണ് അന്ന് പൊളിച്ചു മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

