Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം: ജില്ല ഭൂജല അതോറിറ്റിയുടെ എന്‍.ഒ.സി

text_fields
bookmark_border
നിര്‍ബന്ധം; ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ
ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം: ജില്ല ഭൂജല അതോറിറ്റിയുടെ എന്‍.ഒ.സി
cancel

തൊടുപുഴ: ടാങ്കര്‍ ലോറികള്‍ മുഖേന വാട്ടര്‍ സപ്ലൈ നടത്തുന്നതിന് ജില്ല ഭൂജല അതോറിറ്റിയുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ല ഭൂജല വകുപ്പ് ഓഫിസ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പൊതുജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങള്‍ക്കായി സ്വകാര്യ ടാങ്കര്‍ ലോറികള്‍ മുഖേന ജലം വിതരണം ചെയ്യുന്നതിന് ഭൂജല അതോറിറ്റിയില്‍നിന്ന് എന്‍.ഒ.സി നേടണം. ഇതിനായി 10,000 രൂപയാണ് ഫീസ്. എന്‍.ഒ.സിക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടാകും. മലിനജലം ടാങ്കര്‍ ലോറിയില്‍ വിതരണം ചെയ്താല്‍ രണ്ട് ലക്ഷം രൂപയും രജിസ്‌ട്രേഷനില്ലാത്ത ടാങ്കര്‍ ലോറിക്ക് 50000 രൂപയും എന്‍.ഒ.സി പ്രകാരമല്ലാത്ത ഭൂജല ഉപയോഗത്തിന് ഒരു ലക്ഷം രൂപയും പിഴ ഈടാക്കും. കൂടാതെ ഭൂജല അതോറിറ്റി ചട്ടപ്രകാരമുള്ള നിയമ നടപടിയും സ്വീകരിക്കും. ഭൂജല ഉപയോഗം ഫില്‍ട്രേഷന്‍ മുഖേന ജലഗുണനിലവാരമുറപ്പാക്കി അളവ് നിരീക്ഷിക്കുന്നതിന് ഡിജിറ്റല്‍ ഫ്ലോ മീറ്റര്‍ ഘടിപ്പിച്ച് ജില്ല ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ലോഗ് ബുക്കില്‍ രേഖപ്പെടുത്തുകയും നിശ്ചിത ഭൂജല ഉപഭോഗത്തിന് ചാര്‍ജ് അടക്കുകയും വേണം.

ജല ഉപയോഗത്തിനായി നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഭൂജല സ്രോതസ്സുകളുടെ സംരക്ഷണം ലക്ഷ്യമിട്ടുമാണ് നടപടി. ബള്‍ക്ക് വാട്ടര്‍ സപ്ലൈക്കുള്ള അനുമതി ഉപയോഗിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്കും നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം വിതരണം ചെയ്യാന്‍ പാടില്ല. ഇത്തരത്തില്‍ അനധികൃതമായി വെള്ളം വിതരണം ചെയ്താല്‍ പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും. ഭൂജല ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ രേഖകളും അനുമതികളും ഉറപ്പാക്കേണ്ടതുണ്ട്. ടാങ്കര്‍ ലോറികള്‍ മുഖേന ജലവിതരണം നടത്തുന്നവര്‍ ബന്ധപ്പെട്ട ജില്ല ഭൂജല വകുപ്പ് ഓഫിസുമായി ബന്ധപ്പെട്ട് എന്‍.ഒ.സി ഉള്‍പ്പെടെയുള്ള അനുമതികള്‍ നേടണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NOC Mandatory for Tanker Water Supply
Next Story