പ്രചാരണത്തിന് പി.വി.സിയും പ്ലാസ്റ്റിക്കും വേണ്ട
text_fieldsതൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്ഥാനാർഥികളും രാഷ്ട്രീയ പാര്‍ട്ടികളും പി.വി.സി ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ തുണി തുടങ്ങി പ്ലാസ്റ്റിക്കിെൻറ അംശമോ, പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയവയുടെ ഉപയോഗവും ഒഴിവാക്കണം.
കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ, പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാവൂ. റീസൈക്ലബിള്‍, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും അച്ചടിക്കുന്ന സ്ഥാപനത്തിെൻറ പേരും, പ്രിൻറിങ് നമ്പറും നിര്‍ബന്ധമായും പ്രചാരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തണം.
നിരോധിത ഉൽപന്നങ്ങളുടെ ഉപയോഗത്തിനെതിരെ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ നടപടി സ്വീകരിക്കും. പ്രചാരണ സാമഗ്രികള്‍ ഉപയോഗശേഷം അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ സേന മുഖേന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. തെരഞ്ഞെടുപ്പ് ഓഫിസുകള്‍ അലങ്കരിക്കാൻ പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

