Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാ​ഴ്മ​ര​ങ്ങ​ൾ...

പാ​ഴ്മ​ര​ങ്ങ​ൾ വാ​ങ്ങാ​നാ​ളി​ല്ല മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷ നി​ല​യം നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

text_fields
bookmark_border
പാ​ഴ്മ​ര​ങ്ങ​ൾ വാ​ങ്ങാ​നാ​ളി​ല്ല മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷ നി​ല​യം നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
cancel
camera_alt

നി​ല​വി​ലെ മൂ​ല​മ​റ്റം ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം

മൂ​ല​മ​റ്റം: മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി​യാ​യെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. വ​നം വ​കു​പ്പ് മ​ര​ങ്ങ​ൾ​ക്ക് 1,80,000 രൂ​പ​യാ​ണ് വി​ല നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഈ ​വി​ല​ക്ക് മ​രം വി​ൽ​ക്കാ​ൻ മൂ​ന്നു ത​വ​ണ ടെ​ൻ​ഡ​ർ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മ​രം വാ​ങ്ങാ​ൻ ആ​രു​മെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ഇ​പ്പോ​ൾ 75,000 രൂ​പ മ​ര​ത്തി​ന് വി​ല​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ ശേ​ഷം വേ​ണം കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ.

2014ൽ ​അ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് നി​ല​വി​ലെ അ​ഗ്നി​ര​ക്ഷ നി​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കെ.​എ​സ്ഇ.​ബി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന താ​ൽ​ക്കാ​ലി​ക ഷെ​ഡി​ലാ​ണ് നി​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഗ്നി​ര​ക്ഷ നി​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന 99 സെ​ന്റ് സ്ഥ​ലം ഫ​യ​ർ​ഫോ​ഴ്സി​ന് കൈ​മാ​റി കി​ട്ടി​യി​ട്ടു​ണ്ട്. ഇ​വി​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി രൂ​പ​രേ​ഖ ത​യാ​റാ​യി. എ​ന്നാ​ൽ, മ​രം വെ​ട്ടി​മാ​റ്റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ബാ​ക്കി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കെ.​എ​സ്ഇ.​ബി ഉ​പേ​ക്ഷി​ച്ച ഒ​രു പ​ഴ​യ ഗോ​ഡൗ​ണി​ലാ​ണ് നി​ല​യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ത​ക​ര ഷീ​റ്റി​ട്ട കെ​ട്ടി​ട​ത്തി​ൽ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ള്ളു​ന്ന ചൂ​ടും, വ​ർ​ഷ​കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ക​യും ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വൈ​ദ്യു​തി വ​കു​പ്പി​ന്റെ പ​ഴ​യ ഗോ​ഡൗ​ണാ​ണ് ഇ​ത്. ഇ​തു​മൂ​ലം ആ​വ​ശ്യ​ത്തി​ന് വെ​ന്റി​ലേ​ഷ​നു​ക​ളോ വാ​യു സ​ഞ്ചാ​ര​ത്തി​നു മാ​ർ​ഗ​ങ്ങ​ളോ ഇ​ല്ല. വേ​ന​ൽ​കാ​ല​ത്ത് ചെ​റി​യ കാ​റ്റ​ത്തു​പോ​ലും ഷീ​റ്റു​ക​ൾ പ​റ​ന്നു പോ​വും. പൊ​ടി​ശ​ല്യം കാ​ര​ണം അ​ല​ർ​ജി​യും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും പി​ടി​പെ​ടു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ​നി​ന്നും മാ​റി സ​മീ​പ​ത്തെ മ​ര​ച്ചു​വ​ട്ടി​ലാ​ണ് ജീ​വ​ന​ക്കാ​ർ വി​ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നി​ടെ മ​ഴ​യെ​ത്തി​യ​തോ​ടെ കെ​ട്ടി​ടം ആ​കെ ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. ക​മ്പ്യൂ​ട്ട​റും പ്രി​ന്റ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റു​പ​യോ​ഗി​ച്ച് മൂ​ടി​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. ഒ​രു വ​ലി​യ ഹാ​ളി​നെ പ​ല​താ​യി തി​രി​ച്ച് ഓ​ഫി​സ്, വി​ശ്ര​മ​മു​റി, ക​മ്പ്യൂ​ട്ട​ർ റൂം, ​അ​ടു​ക്ക​ള എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളേ​റെ​യാ​ണ്. എ​ത്ര​യും വേ​ഗം ത​ട​സ്സ​ങ്ങ​ൾ നീ​ക്കി ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infrastructurefire and rescue servicesKSEB
News Summary - No Buyers for Old Trees; Construction of Moolamattom Fire Station Remains Uncertain
Next Story