Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉപയോഗപ്പെടുത്താൻ...

ഉപയോഗപ്പെടുത്താൻ നടപടിയില്ല; മുതിരപ്പുഴയാറ്റിൽ വൻ മണൽ ശേഖരം

text_fields
bookmark_border
ഉപയോഗപ്പെടുത്താൻ നടപടിയില്ല; മുതിരപ്പുഴയാറ്റിൽ വൻ മണൽ ശേഖരം
cancel

ക​ല്ലാ​ർ​കു​ട്ടി: ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടി​ലെ ട്രാ​ഷ് റാ​ക്ക് മാ​റ്റി​സ്ഥാ​പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ലൂ​യി​സ് വാ​ൽ​വ് വ​ഴി വെ​ള്ളം തു​റ​ന്നു​വി​ട്ട​തോ​ടെ മു​തി​ര​പ്പു​ഴ​യാ​റ്റി​ൽ വ​ൻ മ​ണ​ൽ ശേ​ഖ​രം. അ​ണ​ക്കെ​ട്ട്​ മു​ത​ൽ പ​നം​കു​ട്ടി​വ​രെ ഭാ​ഗ​ത്താ​ണ്​ വ​ൻ​തോ​തി​ൽ മ​ണ​ൽ അ​ടി​ഞ്ഞി​ട്ടു​ള്ള​ത്. മ​ണ​ൽ ലേ​ലം ചെ​യ്ത്​ വി​ൽ​പ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ ല​ക്ഷ​ങ്ങ​ൾ ഖ​ജ​നാ​വി​ലേ​ക്ക് മു​ത​ൽ കൂ​ട്ടാ​നാ​കും. എ​ന്നാ​ൽ, ഇ​തി​ന്​ ന​ട​പ​ടി​യി​ല്ല. ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടി​ൽ അ​ടി​ഞ്ഞ മ​ണ​ലി​ന്റെ ചെ​റി​യൊ​രം​ശം മാ​ത്ര​മാ​ണ് ട്രാ​ഷ് റാ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ലൂ​യി​സ് വാ​ൽ​വ് വ​ഴി പു​റ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ടി​നു​ള്ളി​ലെ മ​ണ​ൽ വാ​രി​യെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ണ​ക്കെ​ട്ടി​ലെ മ​ണ​ലും ച​ളി​യും നീ​ക്കം ചെ​യ്താ​ൽ സം​ഭ​ര​ണ ശേ​ഷി കൂ​ട്ടു​ന്ന​തി​നും വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യ​ക​മാ​കും.

10 വ​ർ​ഷം മു​മ്പ്​ അ​ണ​ക്കെ​ട്ടി​ൽ അ​ടി​ഞ്ഞ മ​ണ​ൽ റ​വ​ന്യൂ- ജി​യോ​ള​ജി വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് വാ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന്​ കൊ​ന്ന​ത്ത​ടി, വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ മ​ണ​ൽ വാ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും അ​ധി​ക​നാ​ൾ നീ​ണ്ടി​ല്ല. പി​ന്നീ​ട് വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല്ലാ​ർ​കു​ട്ടി, ലോ​വ​ർ​പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്ന്​ മ​ണ​ൽ വാ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് ട്രാ​വ​ൻ​കൂ​ർ സി​മ​ന്റ്സി​ന് സ​ർ​ക്കാ​ർ ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്.

ഇ​തോ​ടെ വീ​ണ്ടും മ​ണ​ൽ വാ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​കാ​ശം ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

മ​ണ​ലും ച​ളി​യും നീ​ക്കം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ടി​ലെ സം​ഭ​ര​ണ ശേ​ഷി വ​ലി​യ അ​ള​വി​ൽ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

മ​ണ​ൽ വാ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യാ​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കും. തൊ​ഴി​ൽ അ​വ​സ​ര​വും ല​ഭ്യ​മാ​കും. പാ​റ​മ​ണ​ൽ ഒ​ഴി​വാ​ക്കി കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ​ക്കും മ​റ്റും പു​ഴ​മ​ണ​ൽ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muthirappuzhayar
News Summary - No action to use huge sand deposit in Muthirappuzhayar
Next Story