Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിർഭയ കേന്ദ്രം റെഡി;...

നിർഭയ കേന്ദ്രം റെഡി; നല്ലൊരു സ്ഥലമില്ല

text_fields
bookmark_border
നിർഭയ കേന്ദ്രം റെഡി; നല്ലൊരു സ്ഥലമില്ല
cancel
camera_alt

നി​ർ​ഭ​യ വ​ൺ സ്​​റ്റോ​പ്​ സെൻറ​റി​ന്​ പാ​റേ​മാ​വ്​ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി അ​ന​ക്​​സി​ന്​ സ​മീ​പം ജി​ല്ല പ​ഞ്ചാ​യ​ത്ത്​


അ​നു​വ​ദി​ച്ച സ്ഥ​ലം


തൊ​ടു​പു​ഴ: അ​തി​​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​ഭ​യ​മൊ​രു​ക്കു​ന്ന ഇ​ടു​ക്കി​യി​ലെ നി​ർ​ഭ​യ വ​ൺ സ്​​റ്റോ​പ് സെൻറ​റി​ന്​ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ട്ടും ഇ​നി​യും സ്വ​ന്തം കെ​ട്ടി​ട​മാ​യി​ല്ല. കെ​ട്ടി​ടം പ​ണി​യാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അ​നു​വ​ദി​ച്ച സ്​​ഥ​ലം നി​ർ​ഭ​യ കേ​​ന്ദ്ര​ത്തി​ന്​ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന്​ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ​കെ​ട്ടി​ട​ത്തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ 48 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച്​ ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും പ​റ്റി​യ സ്ഥ​ലം കി​ട്ടാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം നീ​ളു​ക​യാ​ണ്.

2019 ഡി​സം​ബ​റി​ലാ​ണ്​ ജി​ല്ല​യി​ലെ നി​ർ​ഭ​യ വ​ൺ സ്​​റ്റോ​പ്​ സെൻറ​ർ പൈ​നാ​വി​ൽ പ​ഴ​യ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നോ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നോ ഇ​ര​യാ​കു​ന്ന സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള താ​ൽ​ക്കാ​ലി​ക അ​ഭ​യ​കേ​ന്ദ്ര​മാ​ണി​ത്. താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും പു​റ​മെ ചി​കി​ത്സ, കൗ​ൺ​സ​ലി​ങ്, നി​യ​മ​സ​ഹാ​യം തു​ട​ങ്ങി​യ എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ളും 24 മ​ണി​ക്കൂ​റും ഇ​വി​ടെ ല​ഭ്യ​മാ​ണ്.

വ​രു​ന്ന​വ​രെ ര​ണ്ടാ​ഴ്​​ച​ക്കു​ശേ​ഷം സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടാ​ൽ സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ക​യും അ​ല്ലെ​ങ്കി​ൽ മ​റ്റ്​ സ്ഥി​രം അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ക​യു​മാ​ണ്​ ചെ​യ്യു​ക.പൈ​നാ​വി​ലെ കേ​ന്ദ്ര​ത്തി​ൽ ഇ​തു​വ​രെ 40 ല​ധി​കം പേ​ർ​ക്ക്​ അ​ഭ​യ​മേ​കി. നി​ല​വി​ൽ ര​ണ്ട്​ സ്​​ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഇ​വി​ടെ ക​ഴി​യു​ന്നു​ണ്ട്. ഏ​റെ കാ​ത്തി​രി​പ്പി​ന്​ ശേ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ ഉ​ട​മ​സ്ഥ​ത​യി​ൽ ഇ​ടു​ക്കി താ​ലൂ​ക്കി​ൽ പാ​റേ​മാ​വ്​ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി അ​ന​ക്​​സി​ന്​ സ​മീ​പ​മു​ള്ള​ 10സെൻറ്​ ഭൂ​മി​യാ​ണ്​ അ​നു​വ​ദി​ച്ച​ത്. സ്ഥ​ലം അ​ള​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്​ പാ​റേ​മാ​വ്​ ആ​ശു​പ​ത്രി ബ​സ്​​സ്​​റ്റോ​പ്പി​ൽ​നി​ന്ന്​ അ​ര കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക്​ മാ​റി​യു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​മാ​ണെ​ന്ന്​ അ​റി​യു​ന്ന​ത്. സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഏ​ത്​ സ​മ​യ​ത്തും എ​ത്താ​വു​ന്ന​വി​ധം ബ​സ്​ സ്​​റ്റോ​പ്പി​ന്​ സ​മീ​പം ത​ന്നെ സ്​​ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജി​ല്ല വ​നി​ത സം​ര​ക്ഷ​ണ ഒാ​ഫി​സ​ർ ക​ല​ക്​​ട​ർ​ക്കും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റി​നും ക​ത്ത്​ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ഭ​യ​കേ​ന്ദ്രം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ ര​ണ്ട്​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ലാ​ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ഇ​ത​നു​സ​രി​ച്ച്​ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട്​ സ്ഥ​ല സൗ​ക​ര്യം ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും അ​തും കി​ട്ടി​യി​ല്ല.

മ​റ്റ്​ പ​ല ജി​ല്ല​ക​ളി​ലും ആ​ശു​പ​ത്രി​ക​ളോ​ട്​ അ​നു​ബ​ന്ധി​ച്ചാ​ണ്​ കേ​ന്ദ്ര​ത്തി​െൻറ പ്ര​വ​ർ​ത്ത​നം. അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ ഉ​ട​മ​സ്ഥ​ത​യി​ൽ ത​ന്നെ​യു​ള്ള​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ, ബ​ന്ധ​പ്പെ​ട്ട​വ​ർ താ​ൽ​പ​ര്യ​മെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം. ഇ​ത്​​മൂ​ലം ഫ​ണ്ട്​ അ​നു​വ​ദി​ച്ച്​ കി​ട്ടി​യി​ട്ടും കെ​ട്ടി​ടം പ​ണി​യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പു​തു​താ​യി കി​ട്ടി​യ സ്ഥ​ലം ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ൽ അ​നു​വ​ദി​ച്ച​താ​ണെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ ഇ​റ​ങ്ങാ​ൻ ത​ന്നെ ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം സ​മ​യ​മെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirbhaya Kendra
News Summary - Nirbhaya Kendra Ready; There is no better place
Next Story