Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനി​ര​പ്പു​പാ​റ...

നി​ര​പ്പു​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കു​ളം വ​റ്റി; 110 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

text_fields
bookmark_border
drinking water project
cancel
camera_alt

നി​ര​പ്പു​പാ​റ​യി​ലെ കു​ടി​വെ​ള്ള സം​ഭ​ര​ണി

വ​ണ്ണ​പ്പു​റം: നി​ര​പ്പു​പാ​റ മ​ഴ​ത്തു​ള്ളി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കു​ളം വ​റ്റി. വെ​ള്ളം കി​ട്ടാ​തെ 110 കു​ടും​ബ​ങ്ങ​ളാ​ണ്​ വ​ല​യു​ന്ന​ത്. ജ​ല​നി​ധി​യു​ടെ കീ​ഴി​ലാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വേ​ന​ൽ രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ വെ​ള്ളം പ​മ്പു​ചെ​യ്യു​ന്ന കു​ളം വ​റ്റി​വ​ര​ളും പി​ന്നീ​ട് പ്ര​ദേ​ശ​ത്ത്​ അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം തു​ട​ങ്ങും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യം നേ​രി​ട്ടി​രു​ന്ന​ത് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ച് കു​ളം നി​റ​ക്കു​ക​യും അ​ത് നി​ര​പ്പു​പാ​റ​യി​ലെ സം​ഭ​ര​ണി​യി​ലേ​ക്ക്​ പ​മ്പു​ചെ​യ്ത്​ വി​ത​ര​ണം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കു​റി പ​ഞ്ചാ​യ​ത്ത് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ന​ട​പ​ടി​യും തു​ട​ങ്ങി​യി​ട്ടി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ മ​ല​മു​ക​ളി​ലും മ​റ്റു​മു​ള്ള നീ​രു​റ​വ​ക​ളി​ൽ​നി​ന്ന് ഇ​റ്റു​വീ​ഴു​ന്ന വെ​ള്ളം ഹോ​സു​ക​ൾ​വ​ഴി എ​ത്തി​ച്ചാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. നീ​രു​റ​വ​ക​ളും വ​റ്റി​യ​തോ​ടെ ഇ​നി എ​ന്തു​ചെ​യ്യും എ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ടു​ത്തു​കാ​ർ. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് ഈ ​ഭ​ഗ​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടേ​ക്ക്​ വെ​ള്ളം എ​ത്താ​റി​ല്ല. നി​ല​വി​ലെ കു​ളം വേ​ന​ലി​ൽ വ​റ്റു​ന്ന​തി​ന് പ്ര​തി​വി​ധി​യാ​യി വെ​ണ്മ​റ്റം ഭാ​ഗ​ത്ത് വ​യ​ലി​ന് സ​മീ​പം സ്ഥ​ലം വാ​ങ്ങി പു​തി​യ കു​ളം കു​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ വേ​ന​ലി​ലി​ലും വെ​ള്ള​ത്തി​ന്‍റെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking water projectNirappupara
News Summary - Nirappupara drinking water Project's pond has dried up; 110 families are in distress
Next Story