Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:28 AM IST Updated On
date_range 20 April 2022 5:28 AM ISTസംഗീതസന്ധ്യ
text_fieldsbookmark_border
തൊടുപുഴ: ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴയിൽ സാഹിത്യസമ്മേളനവും സംഗീത സന്ധ്യയും നടന്നു. ജില്ല പ്രസിഡന്‍റ് സുധാകരൻ അധ്യക്ഷതവഹിച്ചു. ഗായിക സാലിമോൾ ഉദ്ഘാടനം ചെയ്തു. സജിത ഭാസ്കർ, രാജൻ തെക്കുംഭാഗം, രമ പി.നായർ, സൂര്യ ഗായത്രി, പ്രശാന്ത് അടിമാലി, ദേവനന്ദപുഷ്പൻ, മിനി റെജി, എം.എസ്. റെജി, ടി.എം. അബ്ദുൽകരീം, ചന്ദ്രൻ കോലാനി, അമ്പിളി അനീഷ്, കാർത്യായനി കൃഷ്ണൻകുക്കി, സിനി രാജൻ തുടങ്ങിയവർ പങ്കെടുത്തു. കൺസട്രക്ഷൻ എംപ്ലോയീസ് കോൺഗ്രസ് പ്രതിഷേധിച്ചു തൊടുപുഴ: നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ കാലത്ത് ലഭിക്കേണ്ട ആനുകൂല്യം പൂർണമായും തടഞ്ഞ് വിഷുവിനും ഈസ്റ്ററിനും തൊഴിലാളികളെ പട്ടിണിക്കിട്ട സർക്കാർ നടപടിയിൽ കൺസട്രക്ഷൻ ആൻഡ് ആർട്ടിസാൻസ് എംപ്ലോയീസ് കോൺഗ്രസ് നേതൃയോഗം പ്രതിഷേധിച്ചു. ക്ഷേമനിധി പണം വകമാറ്റി ഉദ്യോഗസ്ഥർക്ക് ശമ്പളത്തിനായി വിനിയോഗിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്‍റ് പി.വി. അച്ചാമ്മ അധ്യക്ഷതവഹിച്ചു. പരിപാടികൾ ഇന്ന് മുതലക്കോടം ഫൊറോന ചർച്ച്: തിരുനാൾ തിരുകർമങ്ങൾ; വി.കുർബാന, സന്ദേശം - രാവിലെ - 10.00 തൊടുപുഴ കല്ലാനിക്കൽ: ടി.യു.സി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ യോഗം - വൈകു 4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story