Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:30 AM IST Updated On
date_range 4 March 2022 5:30 AM ISTഅനുമോദിച്ചു
text_fieldsbookmark_border
കരിമണ്ണൂർ: കളഞ്ഞുകിട്ടിയ 40,000 രൂപ ഉടമക്ക് തിരികെനൽകി മാതൃകയായ വിദ്യാർഥികളായ ജോണി ടോമി, അലൻ ഫ്രാൻസിസ് എന്നിവരെ കരിമണ്ണൂർ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ . കോൺഗ്രസ് നേതാവ് ജോൺ നെടിയപാല ഉദ്ഘാടനം ചെയ്തു. മാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് ചെയർമാൻ പോൾ കുഴിപ്പിള്ളിൽ അധ്യക്ഷതവഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ വിദ്യാർഥികളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. യു.ഡി.എഫ് കൺവീനർ ബേബി തോമസ് മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. ഇല്യാസ്, ബൈജു വറവുങ്കൽ, ബിബിൻ അഗസ്റ്റിൻ, ടെസി വിൽസൺ എന്നിവർ സംസാരിച്ചു. ജോസ് മാത്യു, ടോജോ പോൾ, എ.എൻ. ദിലീപ് കുമാർ, ജീസ് ആയത്തുപാടം, സിജി വാഴയിൽ, ഷേർലി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. ബോധവത്കരണ സെമിനാർ ഇന്ന് തൊടുപുഴ: വൈദ്യരത്നം ഔഷധശാലയുടെ അംഗന പദ്ധതിയുടെ ഭാഗമായി മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളുമായി സഹകരിച്ച് വെള്ളിയാഴ്ച ആരോഗ്യ ബോധവത്കരണ സെമിനാർ നടക്കും. ആയുർവേദത്തിലൂടെ കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ കരുതൽ, സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ ആരോഗ്യം, എന്നിവയാണ് വൈദ്യരത്നം അംഗന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഡോ. ജി. വിഷ്ണു ക്ലാസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story