Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൗഹൃദസംഗമം

സൗഹൃദസംഗമം

text_fields
bookmark_border
കാഞ്ഞാർ: 'ഇസ്‌ലാം: ആശയസംവാദത്തി​​ൻെറ സൗഹൃദ നാളുകൾ' ജമാഅത്തെ ഇസ്‌ലാമി കാമ്പയിനോടനുബന്ധിച്ച്​ കാഞ്ഞാർ പുരുഷ-വനിത യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തി. തളിക്കുളം ഇസ്‌ലാമിയ കോളജ് ലെക്ചറർ എം.എം. ശംസുദ്ദീൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എം.എം. ഷാജഹാൻ നദ്‌വി, ഏരിയ പ്രസിഡൻറ് പി.പി. കാസിം മൗലവി എന്നിവർ സംസാരിച്ചു. TDL JAMATHE ISLAMI 'ഇസ്‌ലാം: ആശയ സംവാദത്തിൻെറ സൗഹൃദനാളുകൾ' കാമ്പയിനോടനുബന്ധിച്ചുള്ള പൊതുയോഗത്തിൽ തളിക്കുളം ഇസ്‌ലാമിയ കോളജ് ലെക്ചറർ എം.എം. ശംസുദ്ദീൻ നദ്‌വി സംസാരിക്കുന്നു ............................... ഉന്നതവിദ്യാഭ്യാസ സന്ദേശയാത്ര നാളെ​മുതൽ തൊടുപുഴ: ​െഎക്യ മലയരയ മഹാസഭയുടെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ സന്ദേശയാത്ര സംഘടിപ്പിക്കുന്നു. ബുധനാഴ്​ച മുതൽ ഈ മാസം 14 വരെ നടത്തുന്ന സന്ദേശയാത്ര ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഗ്രാമങ്ങളിലൂടെ കടന്നുപോകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ​െഎക്യ മലഅരയ മഹാസഭയുടെ ഉടമസ്ഥതയിൽ കോട്ടയം ജില്ലയിലെ മുരിക്കുംവയലിൽ പ്രവർത്തിക്കുന്ന ശ്രീശബരീശ കോളജിന് ​പുറമെ ഇടുക്കി ജില്ലയിലെ നാടുകാണിയിൽ ട്രൈബൽ ആർട്​സ്​ ആൻഡ്​​ സയൻസ്​ കോളജ്​ കൂടി അനുവദിച്ച പശ്ചാത്തലത്തിലാണ്​ സന്ദേശയാത്ര. നാടുകാണി കോളജ്​ കാമ്പസിൽനിന്നാരംഭിക്കുന്ന യാത്ര മുരിക്കുംവയൽ ശ്രീശബരീശ കോളജ്​ കാമ്പസിൽ സമാപിക്കും. വാർത്തസമ്മേളനത്തിൽ സഭ ജനറൽ സെ​ക്രട്ടറി പി.കെ. സജീവ്​, ട്രൈബൽ ആർട്​സ്​ ആൻഡ് സയൻസ്​ കോളജ്​ പ്രിൻസിപ്പൽ ഡോ. സി.കെ. സ്​മിത, വൈസ്​ പ്രസിഡൻറ്​ കെ.കെ. വിജയൻ, ജില്ല പ്രസിഡൻറ്​ പി.കെ. ഉണ്ണികൃഷ്​ണൻ, സെക്രട്ടറി എം.കെ. സജി, സിന്ധു പുഷ്​പരാജൻ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story