Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതിരുനാൾ

തിരുനാൾ

text_fields
bookmark_border
നെടുങ്കണ്ടം: സൻെറ് സെബാസ്​റ്റ്യൻസ്​ ഫൊറോന പള്ളി 15, 16, 17 തീയതികളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട്​ 4.45ന് കുർബാന, 17ന് രാവിലെ ആറിനും ഏഴിനും എട്ടിനും ഒമ്പതിനും 10നും വൈകീട്ട്് 3.30നും കുർബാന. നെടുങ്കണ്ടത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു നെടുങ്കണ്ടം: നെടുങ്കണ്ടത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. സ്​റ്റേഷനിലെ റൈറ്റർ അടക്കം രണ്ട് പൊലീസുകാർക്കും ചില വ്യാപാരികൾക്കും കോവിഡ്​ സ്ഥിരീകരിച്ചു. ഒപ്പം ടൗണിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ കോവിഡ് വ്യാപിക്കുന്നത് ആശങ്ക സൃഷ്​ടിക്കുന്നതായി ചൂണ്ടിക്കാട്ടി പട്ടം കോളനി മെഡിക്കൽ ഓഫിസർ ജില്ല മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകി. നെടുങ്കണ്ടം ടൗണിലെ ആറ് ചുമട്ടുതൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിൽ കഴിയുകയുമാണ്. പടിഞ്ഞാറേക്കവലയിലെയും സെൻട്രൽ ജങ്​ഷനിലെയും 20 തൊഴിലാളികൾ നിരീക്ഷണത്തിലാണ്. ഇവർക്ക് മേഖലയിലെ മുപ്പതോളം വ്യാപാര സ്ഥാപനങ്ങളുമായി തൊഴിൽപരമായ ബന്ധമുണ്ട്. തൊഴിലാളികളിൽ പലരും ക്വാറ​ൻറീൻ ചട്ടങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതായും വ്യാപാരികൾ ഇതിന് വേണ്ടത്ര പ്രാധാന്യം കൽപിക്കുന്നില്ലെന്നും മെഡിക്കൽ ഓഫിസർ കത്തിൽ സൂചിപ്പിക്കുന്നു. സ്ഥിതി തുടർന്നാൽ നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ആശുപത്രിയിൽ അതിക്രമിച്ചുകയറിയ ജനപ്രതിനിധിക്ക് കോവിഡ് സ്ഥിരീകരിച്ചത്​ ആശങ്ക പരത്തുന്നു നെടുങ്കണ്ടം: ഡോക്ടറുടെയും സെക്യൂരിറ്റിയുടെയും നിർദേശം അവഗണിച്ച്​ ആശുപത്രിയിൽ അതിക്രമിച്ചുകയറിയ ജനപ്രതിനിധിക്ക് കോവിഡ് സ്ഥിരീകരിച്ചത്​ ആശങ്ക പരത്തുന്നു. താലൂക്ക്​ ആശുപത്രിയിൽ രണ്ട് വാർഡ്​ അംഗങ്ങളും ജില്ല പഞ്ചായത്ത് പ്രസിഡൻറും അടങ്ങുന്ന ആറോളം പൊതുപ്രവർത്തകർ ഡോക്ടറുടെയും സെക്യൂരിറ്റിയുടെയും നിർദേശം അവഗണിച്ച്​ കടന്നുകയറുകയും രോഗികളുടെ വാർഡിൽ പ്രവേശിച്ചതായും പരാതിയുണ്ട്. ആൾക്കൂട്ടം ആശുപത്രി സന്ദർശിക്കുന്നത് എതിർത്തതി​ൻെറ പ്രതികാരമെന്നോണം അന്ന് രാത്രിതന്നെ വാർഡ്​ അംഗത്തിൻെറ നേതൃത്വത്തിൽ ഡോക്ടർ​െക്കതിരെ നെടുങ്കണ്ടം താലൂക്ക്​ ആശുപത്രിക്കുള്ളിലും ടൗണിലും പോസ്​റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. ഇതിനി​െടയാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറിന് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിർദേശത്തിന്​ വിരുദ്ധമായി ആശുപത്രിയിൽ പ്രവേശിച്ച എല്ലാവരും അവർ സന്ദർശിച്ച വാർഡിലെ രോഗികളും ആശുപത്രിയിലെ ജീവനക്കാർ അടക്കമുള്ളവർ നിരീക്ഷണത്തിൽ പോ​േകണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story