Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:13 AM IST Updated On
date_range 18 Aug 2022 12:13 AM ISTകർഷകദിനാചരണം
text_fieldsbookmark_border
പെരുവന്താനം: പഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡന്‍റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു. ചെറുതോണി: കാമാക്ഷി പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കൃഷിദര്‍ശന വിളംബര ജാഥയും സൗജന്യ തെങ്ങിന്‍തൈ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് അധ്യക്ഷത വഹിച്ചു. മുട്ടം: കേരള കർഷക യൂനിയൻ (എം) മുട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ഏക നെൽകൃഷിക്കാരൻ ബെന്നി കളപ്പുരയെ ആദരിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ പൊന്നാടയണിയിച്ചു. മറയൂർ: മറയൂർ പഞ്ചായത്തിൽ കർഷകരുടെ റാലിയും പൊതുയോഗവും നടന്നു. മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ഹെൻട്രി ജോസഫ് അധ്യക്ഷത വഹിച്ചു. ദേവികുളം എം.എൽ.എ എ. രാജ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. തൊടുപുഴ: കൃഷിഭവനിലെ കർഷക ദിനാചരണ പരിപാടി നഗരസഭ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ദീപക് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു. ഫോട്ടോ TDL Karshakadinamക്യാപ്ഷന്‍ കട്ടപ്പന നഗരസഭയും കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച കര്‍ഷകദിനാചരണത്തിൽ മുതിർന്ന കർഷകരെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിക്കുന്നു TDL KRIMANNUR HSS കരിമണ്ണൂർ സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കർഷക ദിനാഘോഷത്തിൽ കാർഷിക പതിപ്പുകൾ പുരസ്‌കാരം നേടിയ കർഷകർ പ്രകാശനം ചെയ്യുന്നു Rajakadu karshakadinam: രാജാക്കാട് പഞ്ചായത്തിലെ കർഷക ദിനാചരണത്തിൽ എം.എം. മണി എം.എൽ.എ മുതിർന്ന കർഷകരെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story