Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightപ്രളയകാലത്ത് തകർന്ന...

പ്രളയകാലത്ത് തകർന്ന വീടി​െൻറ സംരക്ഷണഭിത്തി: ഭയന്നുവിറച്ച് അഞ്ചംഗ കുടുംബം

text_fields
bookmark_border
wall collpsed nedumkandam family
cancel
camera_alt

സംരക്ഷണ ഭിത്തിയിടിഞ്ഞ് ഭീതിവിതക്കുന്ന വീട്

നെടുങ്കണ്ടം: പ്രളയകാലത്ത് തകർന്ന വീടി​െൻറ സംരക്ഷണഭിത്തി നിർമിച്ചുനൽകാമെന്ന അധികൃതരുടെ വാക്ക് പാഴ്വാക്കായി. ഭയന്നുവിറച്ച് അഞ്ചംഗ കുടുംബം കഴിയന്നു. ആലപ്പുഴ-മധുര ദേശീയപാത കടന്നുപോകുന്ന ബഥേൽ വയലിങ്കൽ എം.കെ. വിനോദി​െൻറ വീടാണ് ഭീഷണി ഉയർത്തുന്നത്.

2018ലെ പ്രളയകാലത്ത് വീടി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് വീട് തന്നെ നഷ്​ടമാകുമോയെന്ന ആശങ്കയിൽ നിൽക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷവും ഈ വർഷവും വീടി​െൻറ മുറ്റംവരെ ഇടിഞ്ഞുപോയത്.

ഇപ്പോൾ രണ്ടുമൂന്ന് മരങ്ങളുടെ വേരുകൾക്ക് മുകളിലാണ് പണിതീരാത്ത ഈ വീട്. 2018ൽ ബഥേൽ മേഖലയിൽ 22 ഇടങ്ങളിലാണ്​ മണ്ണിടിച്ചിലുണ്ടായത്. ഏറ്റവും കൂടുതൽ മണ്ണിടിച്ചിലുണ്ടായത് വയലിങ്കൽ എം.കെ. വിനോദി​െൻറ വീട് സ്ഥിതിചെയ്യുന്ന ഭാഗത്താണ്.

തൊട്ടടുത്ത നാല് പുരയിടങ്ങളുടേതുൾ​െപ്പടെ 60 മീറ്ററോളം ഭാഗം ദേശീയ പാതയിലേക്ക് പതിച്ചു. ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടു. മൂന്നാഴ്ചയെടുത്താണ് മണ്ണ് നീക്കംചെയ്തത്. സ്ഥലം സന്ദർശിച്ച കലക്ടറും ആർ.ഡി.ഒയും മന്ത്രിയും അപകടാവസ്ഥയിലായ വീടുകൾക്ക് സംരക്ഷണഭിത്തി നിർമിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്​തു.

എന്നാൽ, നടപടിയായില്ല. നെടുങ്കണ്ടം, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ മൂന്ന് വീടുകളുടെ സംരക്ഷണഭിത്തി കഴിഞ്ഞ വർഷം നിർമിച്ചു. ഏറ്റവും അപകടാവസ്ഥയിലുള്ള വിനോദി​െൻറ വീടി​െൻറ ഭാഗം നിർമിച്ച് നൽകാൻ അധികൃതർ തയാറായില്ല.

എപ്പോൾ വേണമെങ്കിലും ഒലിച്ചുപോകാവുന്ന വീട്ടിൽ ഭീതിയോടെ കഴിയുകയാണ് അമ്മയും ഭാര്യയും രണ്ടു കുട്ടികളുമുൾപ്പെടെ അഞ്ചംഗ കുടുബം. മൂന്ന് വർഷമായി പകൽസമയങ്ങളിൽ ഈ വീടിനുള്ളിൽ താമസിച്ച് രാത്രി ബന്ധുവീടുകളിൽ അഭയം തേടുകയാണ് ഈ നിർധന കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumkandamwall collapsed
Next Story