വിഷ്ണുവിന് ജീവിതത്തിലേക്ക് മടങ്ങാന് സഹായം വേണം
text_fieldsവിഷ്ണു
നെടുങ്കണ്ടം: വൈദ്യുതാഘാതമേറ്റ് രണ്ടാംനിലയില്നിന്ന് താഴെവീണ് കഴുത്തൊടിഞ്ഞ യുവാവ് തുടര്ച്ചികിത്സക്കായി സഹായം തേടുന്നു. മുണ്ടിയെരുമ ദേവഗിരി മാവോലില് പെയിന്റിങ് തൊഴിലാളിയായ വിഷ്ണുവാണ് അടിയന്തര ശസ്ത്രക്രിയ നടത്താന് പണത്തിനായി സുമനസ്സുകളെ കാത്തിരിക്കുന്നത്.
വെല്ഡിങ്, പെയിന്റിങ് തൊഴില് ചെയ്ത് ഉപജീവനം കഴിഞ്ഞിരുന്ന വിഷ്ണു കായംകുളം കറ്റാനത്ത് വീട് പെയിന്റിങ്ങിനിടെയായിരുന്നു അപകടം. വീടിന്റെ വയറിങ്ങിലെ അപാകത മൂലം രണ്ടാംനിലയില്നിന്ന് ഷോക്കേറ്റ് താഴേക്കുവീണ് കഴുത്തിലെ അസ്തിക്ക് പൊട്ടലുണ്ടാകുകയും കോട്ടയം മെഡിക്കല് കോളജിലും തുടർന്ന് വൈക്കം ഇന്ഡോ അമേരിക്കന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്മാര് നിർദേശിച്ചത്. പിതാവ് ജയരാജന് വര്ഷങ്ങളായി ഹൃദ്രോഗിയാണ്. മാതാവ് ലേഖയാണ് വിഷ്ണുവിനൊപ്പം ആശുപത്രിയിൽ കഴിയുന്നത്. പട്ടയംപോലുമില്ലാത്ത 10 സെന്റ് ഭൂമിയിലാണ് കഴിയുന്നത്. പ്രദേശവാസികളുടെയും നാട്ടുകാരുടെയും സഹായംകൊണ്ടാണ് നാളിതുവരെ ചികിത്സിച്ചത്.
ഇനിയും ഭീമമായ തുക ആവശ്യമായതിനാല് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ നെടുങ്കണ്ടം ശാഖയിൽ പിതാവിന്റെ പേരില് അക്കൗണ്ട് തുറന്നു. ജയരാജന്, സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ, അക്കൗണ്ട് നമ്പര് 67028784258, നെടുങ്കണ്ടം ബ്രാഞ്ച്, ഐ.എഫ്.എസ്.സി-SBIN0070216. ഫോൺ: 9961147813.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

