വാഹന മോഷണം: അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
text_fieldsമുകേഷ് കുമാർ
നെടുങ്കണ്ടം: സ്വകാര്യ ഡ്രൈവിങ് സ്കൂളിന്റെ മുറ്റത്ത് നിന്ന് വാഹനം മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശിയായ മുകേഷ് കുമാറിനെയാണ് (26) നെടുങ്കണ്ടം പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. താന്നിമൂട് സ്വദേശി മരുതാനിയില്‍ മുഹമ്മദ് ഹാരിസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.
കഴിഞ്ഞ 10ന് രാത്രി പതിനൊന്നരയോടെ നിര്‍ത്തിയിട്ടിരുന്ന ക്രൂയിസര്‍ ജീപ്പ് മോഷ്ടിച്ച് കടത്തുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷം വലിയതോവാള മന്നാക്കുടിക്കടുത്ത് റോഡിന് സമീപം വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വലിയതോവാളയില്‍ താമസിച്ച് ഏലത്തോട്ടത്തിൽ ജോലികള്‍ ചെയ്തു വരികയായിരുന്ന മുകേഷ് കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം സി.ഐ ജെര്‍ലിൻ വി. സ്കറിയ, എസ്.ഐ. ലിജോ പി. മാണി, സി.പി.ഒമാരായ അനീഷ്, ജ്യോതി, ബിബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

