പണിയായുധങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സുരേഷും നന്ദനും
നെടുങ്കണ്ടം: ഏലം സ്റ്റോറില്‍നിന്ന് പണിയായുധങ്ങള്‍ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശി പുതുകില്‍ സുരേഷ്, കൈലാസനാട് പുതിയകോവില്‍ നന്ദന് എന്നിവരാണ് അറസ്റ്റിലായത്.
നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടിലെ ഏലം സ്റ്റോറിലെ ജോലിക്കാരായ ഇരുവരും മണ്ണിളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇവിടെനിന്ന് മോഷ്ടിക്കുകയായിരുന്നു.
മോഷ്ടിച്ച ഉപകരണങ്ങളുമായി ഓട്ടോയില്‍ സഞ്ചരിക്കുകയും ഉപകരണങ്ങള്‍ വിൽക്കാന് പറ്റുന്ന കടകളെ കുറിച്ച് ഡ്രൈവറോട് അന്വേഷിക്കുകയും ചെയ്തു. സംശയം തോന്നിയ ഡ്രൈവര്‍ നെടുങ്കണ്ടം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വഴിയില്‍ കാത്തുനിന്ന് ഇരുവരെയും പിടികൂടി. പൊലീസ് അറിയിച്ചപ്പോഴാണ് സ്റ്റോര്‍ ഉടമ മോഷണ വിവരം അറിയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

