കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsനെടുങ്കണ്ടം: ശാന്തൻപാറ ഗവ. സ്കൂൾ പരിസരത്ത് ഉടുമ്പൻചോല എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 47 ഗ്രാം കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതികളായ സജിത്(23), അജയ് എന്ന അജയ് ഗൗതം (20), നാഗാർജുൻ (21) എന്നിവരെയാണ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് ഉപയോഗവും വിൽപനയും നടുക്കുന്നതായ പരാതിയെ തുടർന്നായിരുന്നു പരിശോധന.
മാവടി കൈലാസം ഭാഗത്ത് നടത്തിയ മറ്റൊരു പരിശോധനയിൽ ഒരുലിറ്റർ വാറ്റുചാരായം കണ്ടത്തി. പ്രതി ആരാണെന്നു അറിവായിട്ടില്ല. എക്സൈസ് അസി. ഇൻസ്പെക്ടർ ലിജോ ഉമ്മൻ, പ്രിവന്റിവ് ഓഫിസർ ശശീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ്, അരുൺ ശശി, പ്രഫുൽ ജോസ് എന്നിവർ പങ്കെടുത്തു.

