Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഉടുമ്പന്‍ചോലയിൽ ഹയര്‍...

ഉടുമ്പന്‍ചോലയിൽ ഹയര്‍ സെക്കൻഡറി ബാച്ചുകള്‍ ഇല്ല

text_fields
bookmark_border
ഉടുമ്പന്‍ചോലയിൽ ഹയര്‍ സെക്കൻഡറി ബാച്ചുകള്‍ ഇല്ല
cancel

നെ​ടു​ങ്ക​ണ്ടം: ഉ​പ​ജി​ല്ല​യി​ലെ മൂ​ന്ന് ത​മി​ഴ് മീ​ഡി​യം ഹൈ​സ്കൂ​ളു​ക​ളി​ല്‍ ഒ​രി​ട​ത്തും ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ള്‍ ഇ​ല്ല. പ്ല​സ് ടു ​പ​ഠ​ന​ത്തി​ന്​ 100ല​ധി​കം കി​ലോ​മീ​റ്റ​ർ ദി​വ​സേ​ന സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഉ​ടു​മ്പ​ന്‍ചോ​ല താ​ലൂ​ക്കി​ലെ ത​മി​ഴ് ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളാ​യ ക​ജ​നാ​പ്പാ​റ, ഉ​ടു​മ്പ​ന്‍ചോ​ല, പാ​റ​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​മി​ഴ് മീ​ഡി​യം ഹൈ​സ്‌​കൂ​ളു​ക​ളു​ണ്ട്.

മൂ​ന്ന് സ്‌​കൂ​ളു​ക​ളി​ലു​മാ​യി ഓ​രോ വ​ര്‍ഷ​വും 100ഓ​ളം കു​ട്ടി​ക​ളാ​ണ് എ​സ്.​എ​സ്.​എ​ല്‍.​സി പാ​സാ​വു​ന്ന​ത്. എ​ന്നാ​ല്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​ന്​ മൂ​ന്നാ​ര്‍, പീ​രു​മേ​ട് മേ​ഖ​ല​ക​ളി​ലേ​യോ ത​മി​ഴ്‌​നാ​ട്ടി​ലെ​യോ സ്‌​കൂ​ളു​ക​ളെ ആ​ശ്ര​യി​ക്ക​ണം.

മേ​ഖ​ല​യി​ലെ മ​റ്റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ ര​ണ്ടാം ഭാ​ഷ​യാ​യി ത​മി​ഴ് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തും ത​മി​ഴ് അ​റി​യാ​വു​ന്ന അ​ധ്യാ​പ​ക​ര്‍ ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും ഒ​രു ത​മി​ഴ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ബാ​ച്ച് അ​നു​വ​ദി​ച്ചാ​ല്‍ പ്ര​തി​സ​ന്ധി​ക്ക് ഒ​രു​പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Udumbancholabatchesno higher secondary
News Summary - There are no higher secondary batches in Udumbanchola
Next Story